കൊല്ലം: കൊല്ലത്തെ സീറ്റ് വിഭജനം ഇടത് മുന്നണിയില്‍ കീറാമുട്ടിയായി തുടരുമ്പോഴാണ് നിലപാട് കടുപ്പിച്ച് സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. ആര്എസ്പിയില് നിന്നും ഏറ്റെടുത്ത സീറ്റുകളെച്ചൊല്ലിയാണ് സിപിഎം – സിപിഐ തര്‍ക്കം. ആര്‍എസ്പി മുന്നണി വിട്ട വകയില്‍ ലഭിച്ച അരുവിക്കര ഫലത്തില്‍ സിപിഎമ്മിന്റെ കൈവശമാണ്. കുന്നത്തൂര്‍ കുഞ്ഞുമോന് ആര്‍എസ്പിക്ക് കൊടുത്താലും ചവറയും ഇരവിപുരവും ബാക്കി വരും. ഇതില്‍ ഇരവിപുരം വേണമെന്നാണ് സിപിഐ നിലപാട്. കൈവശമിരുന്ന പത്തനാപുരം സിപിഎം ഗണേശ്കുമാറിന് വിട്ടു നല്കിയ വിഷയമൊന്നും തങ്ങള്ക്കറിയേണ്ടെന്നും സിപിഐ വ്യക്തമാക്കുന്നു.
ജില്ലയില്‍ പത്തനാപുരം പൊയ്ക്കഴിഞ്ഞാല് സിപിഎമ്മിന് കൊല്ലം, കൊട്ടാരക്കര, കുണ്ടറ എന്നീ സീറ്റുകളാണ് ഉള്ളത്. അതേസമയം സിപിഐക്ക് നാലും സീറ്റുകള്‍ സ്വന്തമായുണ്ട്. ഈ അന്തരം കുറയ്ക്കുകയാണ് കൂടുതല്‍ സീറ്റ് കൈവശം വയ്ക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സിപിഐക്ക് പുതുതായി സീറ്റുകള്‍ അനുവദിക്കരുതെന്ന് കാട്ടി സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് കത്തും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര്‍എസ്പിയുടെ കൈയ്യിലിരുന്ന മുഴുവന്‍ സീറ്റും വേണമെന്ന സിപിഎം നിലപാട് നീതീകരിക്കാനാകില്ലെന്ന് സിപിഐയും വ്യക്തമാക്കുന്നു.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്നത്തില്‍ മുന്നണിയിലും പാര്‍ട്ടിക്കുള്ളിലും ഉയര്‍ന്നിട്ടുള്ള അപസ്വരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.