ലോകകപ്പ് ട്വന്റി-20യിൽ ഇന്നലത്തെ മത്സരങ്ങളിൽ ദക്ഷിണാഫ്രിയ്ക്കക്കും, വെസ്റ്റിന്റീസിനും ജയം. ദക്ഷിണാഫ്രിയ്ക്ക 37 റൺസിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ, വെസ്റ്റിന്റീസ് ഏഴു വിക്കറ്റിന് ശ്രീലങ്കയെ കീഴടക്കി.
ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയ ലക്ഷ്യം, വിൻഡീസ് 10 പന്ത് ബാക്കി നിൽക്കേ മറികടന്നു. കരീബിയൻസിനായി ആൻഡ്രേ ഫ്ലെച്ചർ 64 പന്തിൽ 84 റൺസ് നേടി, ജയം അനായസമാക്കി. തുടർച്ചയായ രണ്ട് ജയങ്ങളോടെ വെസ്റ്റിന്റീസ് സെമി സാധ്യതകൾ സജീവമാക്കി.
ഇന്നത്തെ മത്സരത്തിൽ, ഓസ്ട്രേലിയ, ബംഗ്ലാദേശിനെ നേരിടും. ആദ്യ കളി തോറ്റ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.