ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2016, 07:40 pm IST
FacebookTwitterWhatsAppTelegram

ഡച്ച് ഫുട്ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ബാഴ്‍സലോണയിലായിരുന്നു അന്ത്യം.68 വയസ്സായിരുന്നു. കളിക്കാരനായും പരിശീലകനായും ഉയരങ്ങൾ കീഴടക്കി .ആധുനീക ഫുട്ബോളിന്‍റെ ചക്രവർത്തിമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പെലെയ്‌ക്കും മറഡോണയ്‌ക്കുമപ്പുറം.അതായിരുന്നു ഹെൻഡ്രിക് യൊഹാൻസ് ക്രൈഫെന്ന യൊഹാൻ ക്രൈഫ്.

വന്യമായ വേഗത്തിനും കരത്തിനുമൊപ്പം ഫിനിഷിംഗിലെ മികവുമായി എഴുപതുകളിൽ ഒരു പറ്‍റം താരങ്ങൾ നിറഞ്ഞാടിയപ്പോൾ അതിൽ നിന്ന് വേറിട്ടൊരു ശൈലിയായിരുന്നു ക്രൈഫിന്‍റെത്.ടോട്ടൽ ഫുട്ബോളുമായി ക്രൈഫ് കലാവിരുന്നൊരുക്കി.കാലിൽ പന്തെത്തിയാൽ കാണികളെ ത്രസിപ്പിക്കാമെന്ന് കാട്ടിക്കൊടുത്തു.ഒപ്പം ടോട്ടൽ ഫുട്ബോളെന്ന പുതിയൊരു പുതിയ ശൈലിയും സമ്മാനിച്ചു.

പ്രൊഫഷണൽ ഫുട്ബോളിൽ തുടക്കം ഡച്ച് ക്ലബ്ബ് അയാക്സിലൂടെ.ക്ലബ്ബിനെ മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയതോടെ ക്രൈഫിനെ ചുറ്റിപ്പറ്റിയായി യൂറോപ്യൻ ഫുട്ബോൾ.പിന്നെ അക്കാലത്തെ റെക്കോർഡ് തുകയ്‌ക്ക് ബാഴ്‍സലോണയിൽ .ഇതിനിടയിലെത്തിയ ലോകകപ്പിൽ കാൽപന്ത് പ്രേമികൾക്ക് എക്കാലവും ഓർത്ത് വയ്‌ക്കാനുള്ള വിഭവങ്ങൾ നൽകി ത്രസിപ്പിച്ചു..

കപ്പ് ഏറ്‍റുവാങ്ങിയ ബെക്കൻബോവറേക്കാളും വീരനായകനായകനായത് ഫൈനലിൽ കണ്ണീർവാർത്ത ക്രൈഫ്.ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ ഡച്ച് താരം നേടിയത് മൂന്ന് ബലൺ ഡി ഓർ പുരസ്കാരങ്ങൾ.ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനങ്ങളെ പുൽകിയ ക്രൈഫ് പിന്നീട് പരിശീലകനായും മിന്നി.ലാലിഗയിൽ ബാഴ്സലോണ തുടർച്ചയായി വെന്നിക്കൊടി നാട്ടിയത് നാല് തവണ.ഒപ്പം 1992ൽ ബാഴ്സയ്‌ക്ക് ആദ്യ യൂറോപ്യൻ കപ്പും ക്രൈഫിന്‍റെ ശിഷ്യർ സമ്മാനിച്ചു.

മറ്റ് പരിശീലകരിൽ നിന്ന് വ്യത്യസ്തമായി യൂത്ത് അക്കാദമികളിൽ ക്ലബ്ബുകൾ ശ്രദ്ധ പതിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ക്രൈഫ്.ഡച്ച് ഇതിഹാസം ബാഴ്സലോണയ്‌ക്കായി വിഭാവനം ചെയ്ത ലാ മെസിയിലൂടെയാണ് സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസി,ആന്ദ്രേ ഇനിയേസ്റ്‍റ,സെസ് ഫാബ്രിഗാസ് എന്നിവരെല്ലാം ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്.

ഗോളടിക്കുന്നവരെയല്ല,ഗോളടിക്കാൻ പന്ത് നൽകുന്നവരെയാണ് എനിക്കാവശ്യമെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈഫിനായാവണം ഇനിയും തുകൽ പന്തുമായി താരങ്ങൾ സുന്ദര ഫുട്ബോൾ കാഴ്ചവെയ്‌ക്കുക.

19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 തവണ ക്രൈഫ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പരിശീലകനെന്ന നിലയിലും െ്രെകഫിന് ഉജ്ജ്വലമായ റെക്കോഡാണുള്ളത്. പരിശീലകനായ 374 മത്സരങ്ങളില്‍ 242ലും ക്രൈഫിനൊപ്പമായിരുന്നു ജയം. 70 കളികള്‍ തോറ്റപ്പോള്‍ 75 എണ്ണം സമനിലയിലായി.

ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies