വിരാട വിജയം : ഇന്ത്യ സെമിയിൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിരാട വിജയം : ഇന്ത്യ സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2016, 11:41 pm IST
India's Virat Kohli, left, celebrates as he walks with Australia's James Faulkner after winning by six wickets during their ICC World Twenty20 2016 cricket match in Mohali, India, Sunday, March 27, 2016. (AP Photo/Altaf Qadri)

India's Virat Kohli, left, celebrates as he walks with Australia's James Faulkner after winning by six wickets during their ICC World Twenty20 2016 cricket match in Mohali, India, Sunday, March 27, 2016. (AP Photo/Altaf Qadri)

FacebookTwitterWhatsAppTelegram

മൊഹാലി : വിരാട് കോഹ്ലിയുടെ ത്രസിപ്പിക്കുന്ന ബാറ്റിംഗിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച് ടി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. ആസ്ട്രേലിയ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു . ഫോക്ക്നറെ ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിച്ചു കൊണ്ട് നായകൻ ധോണി ഇന്ത്യയുടെ വിജയറണ്ണും സെമിയിലേക്കുള്ള ബർത്തും ഉറപ്പിച്ചു

പതിനെട്ടാമത്തെ ഓവർ ആരംഭിക്കുന്നതിനു മുൻപ് പതിനെട്ട് പന്തിൽ മുപ്പത്തൊൻപത് റൺസായിരുന്നു ഇന്ത്യയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് . ശക്തമായ ഓസീസ് ബൗളിംഗ് നിരയ്‌ക്കെതിരെ ഒരോവറിൽ 13 റൺസ് വീതം . പതിനെട്ടാം ഓവർ എറിയാനെത്തിയത് ജെയിംസ് ഫോക്നർ . സ്ട്രൈക്ക് എൻഡിൽ 50 റൺസോടെ വിരാട് കോഹ് ലി.

ഫോക്നറുടെ സ്പിന്നിംഗ് പന്ത് ഡീപ് ബാക്വാർഡ് സ്ക്വയർലെഗ്ഗിലേക്ക് .. ഫോർ . അടുത്ത പന്തിൽ കോഹ് ലിയുടെ മനോഹരമായ സ്ക്വയർ ഡ്രൈവ് – ഫോർ . മൂന്നാമത്തെ പന്ത് ക്രീസ് വിട്ടിറങ്ങി ലോംഗോഫിലേക്ക് .. സിക്സ് . പതിനെട്ടാം ഓവർ കളിയുടെ ഗതി നിർണയിച്ച് കഴിഞ്ഞു .

കൗണ്ടർനീലിന്റെ പത്തൊൻപതാം ഓവറിൽ നാലു പന്തുകൾ ബൗണ്ടറി കടന്നതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തുമെന്ന് ഉറപ്പായി . അവസാന ഓവറിൽ ഫോക്നറുടെ ആദ്യപന്തിൽ ബൗണ്ടറി നേടി നായകൻ ധോണി ചടങ്ങുകൾ പൂർത്തിയാക്കിയതോടെ ട്വെന്റി 20 ലോകകപ്പിലെ ത്രസിപ്പിക്കുന്ന ജയങ്ങളിലൊന്നാണ് ഭാരതം സ്വന്തമാക്കിയത് .

നേരത്തെ 49 റൺസിനെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ യുവരാജ് – കോഹ്ലി കൂട്ടുകെട്ടിന്റെ 45 റൺസ് പാർട്ട്ണർ ഷിപ്പാണ് കളിയിലേക്ക് തിരികെയെത്തിച്ചത് . യുവരാജിന്റെ പുറത്താകലിനു ശേഷം ധോണിയുടെ പിന്തുണയോടെ കോഹ്ലി പകർന്നാടിയപ്പോൾ ഓസ്ട്രേലിയയുടെ സ്വപ്നങ്ങൾ അസ്തമിക്കുകയായിരുന്നു . 51 പന്തിൽ 9 ഫോറുകളും 2 സിക്സറുകളുമടിച്ച് 82 റൺസെടുത്ത കോഹ്ലിയാണ് മാൻ ഓഫ് ദി മാച്ച്.

നാല് ഓവറിൽ അൻപത് കടന്ന ഓസ്ട്രേലിയയെ കൃത്യമായി പിടിച്ചു നിർത്താൻ കഴിഞ്ഞതാണ് ഇന്ത്യക്ക് തുണയായത് കൂറ്റൻ സ്കോറിലേക്കെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവിൽ 160 റൺസിൽ ഓസ്ട്രേലിയ ഒതുങ്ങുകയായിരുന്നു .

Tags: T20 Worldcup
ShareTweetSendShare

More News from this section

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

Latest News

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies