മുംബൈ: ലോകകപ്പ് ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ സെമിയില്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് കളിച്ചേക്കില്ലെന്ന് സൂചന. യുവിക്ക് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മനീഷ് പാണ്ഡെയായിരിക്കും ടീമില്‍ എത്തുക.
ഓസ്ട്രേലിയയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ സിംഗിളിന് ശ്രമിക്കുന്നതിനിടയിലാണ് യുവിയുടെ കാലിന് പരിക്കേറ്റത്. പരിക്ക് വകവെയ്ക്കാതെ കളിച്ച യുവി 18 പന്തില്‍ 21 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ തനിക്ക് യുവ്ി നല്കിയ പിന്തുണ നിര്‍ണായകമായെന്ന് മത്സരശേഷം കോഹ് ലി പറഞ്ഞിരുന്നു.
ഇന്നലെ ടീമിനൊപ്പം മുംബൈയിലെത്തിയ യുവരാജിന്റെ പരിക്ക് വ്യാഴാഴ്ച്ചക്ക് മുന്‍പ് ഭേദമാകില്ലെന്നാണ് സൂചന. യുവരാജിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ മനീഷ് പാണ്ഡയെ പകരക്കാരനായി ബിസിസിഐ പ്രഖ്യാപിക്കും. ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പാണ്ഡെ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
പാകിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരെ നിര്‍ണായക മത്സരത്തില്‍ കരുതലോടെ കളിച്ച യുവരാജിന്റെ അഭാവം ടീം ഇന്തയ്ക്ക് വന്‍ തിരിച്ചടിയാകും.