ക്രിക്കറ്റിൽ വീണ്ടും കരീബിയൻ വസന്തം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റിൽ വീണ്ടും കരീബിയൻ വസന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2016, 05:03 pm IST
FacebookTwitterWhatsAppTelegram

വായുജിത് 

1983 ലെ ലോകകപ്പ് ഫൈനൽ . ക്രിക്കറ്റ് ലോകത്തിലെ മുടിചൂടാ മന്നന്മാർ കപിലിന്റെ ചെകുത്താന്മാരുടെ മുന്നിൽ പകച്ചു പോയ ദിനം . മൊഹീന്ദർ അമർനാഥിന്റെ സ്ലോ മീഡിയം പേസിനു മുന്നിൽ മൈക്കൽ ഹോൾഡിംഗ് കുടുങ്ങിയപ്പോൾ പുതിയ താര രാജാക്കന്മാർ ഉദയം ചെയ്യുകയായിരുന്നു . ഒപ്പം കരീബിയൻ വന്യതയുടെ പടിയിറക്കവും .

മൈക്കൽ ഹോൾഡിംഗ് , ആൻഡി റോബർട്ട്സ് , ജോയൽ ഗാർനർ , മാൽക്കം മാർഷൽ ലോകത്തെ ഏതൊരു ബാറ്റ്സ്മാനും പേടിയോടെ ഓർക്കുന്ന ശക്തമായ ബൗളിംഗ് നിര. ഡെസ്മണ്ട് ഹെയ്ൻസിന്റെയും ഗോർഡൻ ഗ്രീനിഡ്ജിന്റെയും വിഖ്യാത ഓപ്പണിംഗ് ജോഡി . വന്യമായ കരുത്തുമായി റിച്ചാർഡ്സ്, സ്ഥിരതയുടെ പര്യായമായി ക്ളൈവ് ലോയ്ഡ് , വിക്കറ്റിനു പിന്നിൽ ജെഫ് ഡുജോൺ . അജയ്യമായ കരീബിയൻ കരുത്ത് അന്ന് ഇന്ത്യൻ ഉൾക്കരുത്തിനു മുന്നിൽ തോൽവി രുചിക്കുകയായിരുന്നു.

ഒരർത്ഥത്തിൽ വെസ്റ്റിൻഡീസിന്റെ പടിയിറക്കം അവിടെത്തുടങ്ങുകയായി . പിന്നീടെപ്പോഴോ റിച്ചി റിച്ചാർഡ്സണെന്ന താരം ഉയർന്നു വന്നു . അതിനു ശേഷം ക്രിക്കറ്റിന്റെ സൗന്ദര്യം മുഴുവൻ ബാറ്റിംഗിലാവാഹിച്ച ബ്രയാൻ ചാൾസ് ലാറയെന്ന രാജകുമാരൻ വെസ്റ്റിൻഡീസിനെ ഒറ്റയ്‌ക്ക് തന്നെ നെഞ്ചേറ്റി . ബൗളിംഗ് മഹാരഥന്മാരെ പിന്തുടർന്ന് ഒരു കോട്നി വാൽഷ് , ഒരു കേട് ലി അംബ്രോസ് , പിന്നെ പാട്രിക് പാറ്റേഴ്സൺ , ബാറ്റിംഗിൽ കാൾ ഹൂപ്പർ , ശിവ്നാരായൺ ചന്ദർ പാൽ .. എങ്കിലും വലിയ നേട്ടങ്ങൾ വിൻഡീസിൽ നിന്നകന്നു തന്നെ നിന്നു.

ക്രിക്കറ്റിന്റെ ലഹരിയിൽ കഴിഞ്ഞ പൂർവ്വികരെ മറന്ന് ജമൈക്കയും ട്രിനിഡാഡ് ടുബാഗോയും ബാർബോഡാസും ഗയാനയും സെന്റ് ലൂസിയയുമൊക്കെ ബേസ് ബാളിന്റെയും എൻ ബി എ യുടേയും പിന്നാലെ പാഞ്ഞപ്പോൾ കരീബിയൻ ക്രിക്കറ്റിൽ വസന്തം അകന്നു തന്നെ നിന്നു. ഇടയ്‌ക്കൊരു ട്വെന്റി ട്വെന്റി ലോകകപ്പ് വിജയം . അതിനിടയിൽ ബോർഡുമായുള്ള പടലപ്പിണക്കങ്ങൾ . മക്കളെയെല്ലാം ക്രിക്കറ്റ് കളിക്കാരാക്കണമെന്ന സ്വപ്നം താലോലിക്കുന്ന അമ്മമാരുടെ വംശം കുറ്റിയറ്റുവോ എന്ന് കളിക്കമ്പക്കാർ സംശയങ്ങളുയർത്തി.

അങ്ങനെ മറക്കാനാകുമോ കരീബിയയ്‌ക്ക് ക്രിക്കറ്റിനെ ? ആരവങ്ങളുയരുന്ന മൈതാനത്തിനും ഗാലറികൾ കടക്കുന്ന തുകൽപ്പന്തിനും വായുവിൽ അർദ്ധവൃത്തം വരയ്‌ക്കുന്ന ഇംഗ്ളീഷ് വില്ലോയ്‌ക്കും പുറം തിരിഞ്ഞു നിൽക്കാൻ അവർക്ക് കഴിയില്ലല്ലോ . കുട്ടിക്രിക്കറ്റിന്റെ ഇരു വിഭാഗങ്ങളിലും കിരീടം നേടിയാണ് വിൻഡീസ് അത് തെളിയിച്ചിരിക്കുന്നത് . 1983 ൽ ഇന്ത്യൻ ഉൾക്കരുത്തിൽ ലോർഡ്സിൽ പൊലിഞ്ഞത് അവർ ഈഡൻ ഗാർഡൻസിൽ നേടിയിരിക്കുന്നു . കറുപ്പിന്റെ കരുത്ത് വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ …

എന്തായാലും ക്രിസ്ഗെയ് ലും മർലൺ സാമുവൽസും ഡാരൻ സമിയും ഫൈനലിലെ താരമായ ബ്രാത്ത് വെറ്റും കിരീടം നേടിയ പെൺപുലികളും എല്ലാം മുന്നോട്ടു വയ്‌ക്കുന്നത് ഒരേ മന്ത്രമാണ് ..ക്രിക്കറ്റിന് വിൻഡീസ് അന്യമല്ല . വിൻഡീസിന് ക്രിക്കറ്റും

ഊഷരമായ രണ്ട് വ്യാഴ വട്ടങ്ങൾക്ക് ശേഷം കളിയെഴുത്തുകാർ പുതിയ വിധി എഴുതുന്നതിന്റെ തിരക്കിലാണ് ..

അതെ .. ക്രിക്കറ്റിൽ വീണ്ടും കരീബിയൻ വസന്തം …

ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies