മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുന്നതിനായി ബിസിസിഐ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിൽ അണ്ടർ 19 പരിശീലകനായ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡിന്റെ പേരാണ് മുഖ്യമായും പരിഗണിക്കുന്നത്.
സച്ചിൻ , ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങുന്ന ഉപദേശക സമിതി പരിശീലകനാകുന്നത് സംബന്ധിച്ച് ദ്രാവിഡിനോട് അഭിപ്രായം തേടിയിരുന്നു.
ടീം ഡയറക്ടർ രവി ശാസ്ത്രിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ പരിശീലകനെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചത്.