കൊച്ചി: പൂരങ്ങൾക്കും, ഉത്സവങ്ങൾക്കും വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ്. ബി ചിദംബരേഷ് സമർപ്പിച്ച കത്ത്, പൊതു താൽപര്യഹർജ്ജിയായി കോടതി ഫയലിൽ സ്വീകരിച്ചു.
ഉഗ്രസ്ഫോടനമുണ്ടാക്കുന്ന പടക്കങ്ങളും, രാസവസ്തുക്കളും നിരോധിക്കണമെന്നും മനുഷ്യാവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ കത്താണ് പൊതു താൽപര്യ ഹർജ്ജിയായി കോടതി പരിഗണിച്ച് ഡിവിഷൻ ബഞ്ചിനു വിട്ടത്. പരവൂർ ദുരന്തത്തിന്റെ വെളിച്ചത്തിൽ നൽകിയ കത്തിൽ, ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ലെന്നും ഓർമ്മപ്പെടുത്തിയിരുന്നു.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച്, ചൊവ്വാഴ്ച ദേവസ്വം കേസുകളോടൊപ്പം ഈ ഹർജ്ജിയിലും വാദം കേൾക്കും.