സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും തോൽവി. വലൻസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സയെ അട്ടിമറിച്ചത്. 26-ാം മിനിറ്റിൽ ഇവാൻ റാക്കിട്ടിച്ചിന്‍റെ സെൽഫ് ഗോളിലൂടെയാണ് വലൻസിയ ലീഡ് നേടിയത്. 45-ാം മിനിറ്റിൽ സാന്‍റി മിനയുടെ വകയായിരുന്നു രണ്ടാം ഗോൾ.
63-ാം മിനിറ്റിൽ കറ്റാലന്മാർക്കായി വലചലിപ്പിച്ച മെസി കരിയറിൽ 500 ഗോൾ നേട്ടം പൂർത്തിയാക്കി. ബാഴ്സയുടെ തോൽവിയോടെ ലീഗിൽ കിരീട പോരാട്ടം കനത്തു. അത്‍ലറ്റിക്കോ മാഡ്രിഡിനും 75 പോയിന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സലോണ തന്നെയാണ് ഒന്നാമത്.