കണ്ണീരോർമ്മകളിൽ മാറാട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണീരോർമ്മകളിൽ മാറാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2016, 09:15 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്ടെ  മാറാട് പ്രദേശത്ത്  മതതീവ്രവാദികൾ നരനായാട്ട് നടത്തിയിട്ട്  13 വർഷം തികയുന്നു. 2003 മെയ് 2 എന്ന ദിനം കേരള ജനതയ്‌ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്‌, വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

വർഗീയകലാപത്തിന്റെ പുക മറ സൃഷ്ടിച്ചു കൊണ്ട് ആയുധ ധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തകളമാക്കി  തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും വാവിട്ട കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു .

ആയുധധാരികളായ മതതീവ്രവാദികൾ മാറാട് കടപ്പുറത്തെ മീൻ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു .കൊല്ലപ്പെട്ടവരിൽ 8 പേരും പാവപ്പെട്ട ഹിന്ദുക്കളായ മത്സ്യതൊഴിലാളികളും ഒരാള്‍ ഇരുട്ടത്ത്‌ അക്രമികള്‍ തന്നെ ആള് മാറി കൊലപെടുത്തിയ അക്രമി സംഘത്തിലെ ഒരാളും ആയിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയിൽ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തിരുന്നു .

2002 ൽ പുതുവർഷാഘോഷത്തിനിടെ ഒരു നിസ്സാര പ്രശ്നത്തിൽ തുടങ്ങിയ തർക്കത്തിൽ  ഇരു വിഭാഗങ്ങളിലുമായി 5 പേർ കൊല്ലപ്പെട്ടിരുന്നു .  ഇതിനു പ്രതികാരമായി വ്യക്തമായ ഗൂഢാലോചനയോടെ നടത്തിയ കൂട്ടക്കൊലയാണ് 2003 മേയ് 2 ന് നടന്നത് . കേരളത്തിലെ തീരദേശ മേഖലയിൽ നിന്ന് ഒരു വിഭാഗത്തിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി  മാറാട് കൂട്ടക്കൊല

തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു .

മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധം, അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ് എന്നിവ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനങ്ങൾ സമരം നടത്തിയെങ്കിലും അന്നത്തെ സർക്കാരും പോലീസും അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നു . പ്രതിപക്ഷ കക്ഷികളും അന്ന് അതിന് അനുകൂലമായ  നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്

ആയുധങ്ങൾ ഒളിപ്പിച്ചു വച്ച പള്ളിയിൽ പോലീസ് കയറാതിരിക്കാൻ ഒരു സമൂഹത്തിലെ സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നത് കേരളത്തെ ഞെട്ടിച്ചു . കൂട്ടക്കൊലയ്‌ക്ക് മുൻപ് പലരും വീടുകളിൽ നിന്ന് ഒഴിഞ്ഞു പോയെന്നതിൽ നിന്ന് തന്നെ ഗൂഢാലോചനയുടെ വ്യാപ്തി മനസ്സിലാക്കാമായിരുന്നു .

മത നിരപേക്ഷതയുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടേയും പേരിൽ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിൽ മതമൗലിക വാദത്തിന്റെയും രാഷ്‌ട്രവിരുദ്ധതയുടേയും സന്ദേശം പ്രചരിപ്പിക്കപ്പെട്ടതിന്റെ ബാക്കി പത്രമായിരുന്നു മാറാട് കൂട്ടക്കൊല .

ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies