20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 09:23 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഇടതുതീവ്രവാദ ശൃംഖലയ്‌ക്ക് വന്‍ തിരിച്ചടിയായി സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ഉന്നത നേതാവായ അജയ് മഹ്‌തോ അഥവാ മോച്ചു അഥവാ ടൈഗര്‍ അറസ്റ്റില്‍. ഗിരിഡിഹ് പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രത്യേക ഏരിയ കമ്മിറ്റി അംഗമായ ഇയാളെ പിടികൂടിയത്. അജയ് മഹ്‌തോയുടെ തലയ്‌ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

ജൂലൈ 17-ന് ഗിരിഡിഹ് ജില്ലയിലെ ഖുഖ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ലാഡിഹ് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഗിരിഡിഹ് എസ്.പി ബിമല്‍ കുമാറിന്റെയും കോബ്ര 209 ബറ്റാലിയന്‍ കമാന്‍ഡന്റ് സൗരഭ് ഭട്‌നാഗറിന്റെയും നേതൃത്വത്തില്‍ പ്രത്യേക തിരച്ചില്‍ ആരംഭിച്ചു. പിപ്രാദിഹ് ഗ്രാമത്തിന് സമീപമുള്ള വനമേഖല വളഞ്ഞ സുരക്ഷാസേന, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അജയ് മഹ്‌തോയെ പിടികൂടിയത്.

2005 മുതല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മഹ്‌തോ, പരസ്‌നാഥ് മേഖലയിലെ ഏരിയ കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഝാര്‍ഖണ്ഡിലെ വിവിധ ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന നേതാക്കളില്‍ ഒരാളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം, ഐഇഡി സ്‌ഫോടനം, സുരക്ഷാസേനയ്‌ക്ക് നേരെയുള്ള പതിയിരുന്നാക്രമണം, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങി 240-ലധികം കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അജയ് മഹ്‌തോയുടെ അറസ്റ്റ് മാവോയിസ്റ്റ് ശൃംഖലയ്‌ക്ക് വലിയ തിരിച്ചടിയാണെന്നും, മേഖലയിലെ സമാധാനവും വികസന പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഗിരിഡിഹ് പൊലീസ് വ്യക്തമാക്കി. അതേസമയം, മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങി സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി മുഖ്യധാരയിലേക്ക് മടങ്ങിവരണമെന്നും ഗിരിഡിഹ് എസ്.പി ആഹ്വാനം ചെയ്തു.

Tags: Top Maoist commandercarrying Rs 25 lakh bountyarrested in Jharkhand
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies