ന്യൂഡൽഹി: ഡൽഹി, ദരിയാഗഞ്ചിലെ ഒരു ഹോട്ടലിൽ വൻ തീപിടിത്തം. ഹോട്ടലിന്റെ മദ്ധ്യഭാഗത്തുനിന്നാണ് തീ പടർന്നു പിടിച്ചത്. അഗ്നിസുരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമികവിവരം. തീപിടിത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ നഷ്ടം കണക്കാക്കിയിട്ടില്ല.
കഴിഞ്ഞ മാസം ഡൽഹിയിലെ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.