തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ എം.എം മണി ചീഫ് വിപ്പാകാൻ സാദ്ധ്യത. ഇടുക്കി, ഉടുമ്പൻ ചോലയിൽ നിന്നും വിജയിച്ച എം.എം മണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താഞ്ഞതു ശരിയായില്ലെന്ന അഭിപ്രായങ്ങളേത്തുടർന്നാണ് ഇക്കാര്യം പാർട്ടി നേതൃത്വം പരിഗണിക്കുന്നത്.
എം.എം മണിയൊഴികെയുളള സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റിലെ എല്ലാ അംഗങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. മണിയേപ്പോലെ ഒരു സീനിയർ നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നത് മോശമായി എന്ന രീതിയിൽ പാർട്ടിക്കുളളിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എൽ.ഡി.എഫ് മന്ത്രിസഭയിൽ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി തന്നെ ചീഫ് വിപ്പ് പദവി കൈകാര്യം ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.