ഇന്ന് ലോകസമാധാനപാലകദിനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് ലോകസമാധാനപാലകദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2016, 01:01 pm IST
FacebookTwitterWhatsAppTelegram

ഇന്നിന്റെ സാമൂഹികവ്യവസ്ഥിതിയിൽ വളരെയേറെ പ്രാധാന്യമുളള   ഒന്നാണ് സമാധാനം എന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല. സമൂഹത്തിന്റെ വിവിധ തുറകളിൽ സമാധാനം എന്ന സങ്കൽപ്പം തന്നെ വിവിധമാനങ്ങളിൽ വ്യവഹരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

സ്ഥിതിസമത്വം, ലിംഗവിവേചനം, ജാതി-മത വിവേചനം, സ്വജനപക്ഷപാതം, രാഷ്‌ട്രീയം, വിധ്വംസകവാദം തുടങ്ങി വിവിധ തലങ്ങളിൽ, സമാധാനം എന്ന സമസ്യ ബഹുമുഖമാനങ്ങളിൽ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.

പലപ്പോഴും, സമാധാനമെന്ന വാക്കു പോലും വ്യത്യസ്ഥമായ തലങ്ങളിൽ നിർവ്വചിക്കപ്പെടുന്നതു പോലും കാണാം.

സമൂഹത്തിൽ സമാധാനത്തിന് തീർച്ചയായും ഇടമുണ്ടെന്ന് എല്ലാവരും ഒരേ പോലെ സമ്മതിക്കുമ്പൊഴും, അതിന്റെ നിർവ്വചനങ്ങൾ വ്യത്യസ്ഥമാകുന്നത്, ഏകീകൃതമായ ഒരു സമാധാനസ്ഥാപനത്തിനു തടസ്സമാകുന്നതും ചിന്തിക്കേണ്ട വിഷയമാണ്. നീതിയുടെ കാര്യം പോലെ തന്നെയാണിത്. ഒരാൾക്കു ലഭ്യമാവുന്ന നീതി അപരന് നീതിനിഷേധമായി വ്യാഖ്യാനിക്കപ്പെടുന്നതു പോലെ തന്നെ, ഒരു സമൂഹം കാംക്ഷിക്കുകയും, സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന അവരുടേതായ നിർവ്വചനങ്ങളിലൊതുങ്ങുന്ന സമാധാനം, മറ്റൊരു സമൂഹത്തിനോ ന്യൂനപക്ഷത്തിനോ സമാധാനരാഹിത്യമായനുഭവപ്പെടുന്ന വിരോധാഭാസം ചില തലങ്ങളിൽ ദൃശ്യമാകും.

ജാതി-മത വിശ്വാസങ്ങളുടെ നിയമങ്ങൾക്കും, പ്രമാണങ്ങൾക്കുമുളളിൽ സ്ഥാപിക്കപ്പെടുന്ന സമാധാനം മിക്കവാറും ഈ പ്രതിസന്ധിയുടെ ഉദാഹരണമാണ്. ഒരു കൂട്ടരുടെ സമാധാനവും, സ്വാതന്ത്ര്യവും മറ്റൊരു കൂട്ടർക്ക് അസമാധാനമായി മാറുന്ന അവസ്ഥ. അതിൽ നിന്നുടലെടുക്കുന്ന അസഹിഷ്ണുത.

ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ രാഷ്‌ട്രനൈതികതയിലൂന്നിയ, ധാർമ്മികസമീപനം കൈക്കൊളളുന്നതാവും ഒരു ഭരണസംവിധാനത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യം. എന്നാൽ ആ രാഷ്‌ട്രത്തിൽ നിവസിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ആ നീതിബോധത്തെ ഉൾക്കൊളളാനും, സ്വാഗതം ചെയ്യാനും, സമഭാവനയോടെ അനുശീലിക്കാനും ശ്രമിക്കേണ്ടതുണ്ട്. വിട്ടുവീഴ്‌ച്ച, സഹിഷ്ണുത തുടങ്ങിയ ശീലഗുണങ്ങൾ അതുകൊണ്ടു തന്നെ സമാധാനസ്ഥാപനത്തിന്റെ മൂലസ്തംഭങ്ങളായിത്തീരുന്നു.

ഐക്യരാഷ്‌ട്രസഭയുടെ കീഴിൽ നിരവധി സമാധാനപാലകർ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. അവർക്ക് ഐക്യദാർഢ്യം നൽകുന്നതിനായി, ഐക്യരാഷ്‌ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് മെയ് 29. ആദ്യത്തെ ഐക്യരാഷ്‌ട്രസമാധാന ദൗത്യത്തിന് പലസ്തീനിൽ തുടക്കം കുറിച്ചത് 1948 മെയ് 29നാണ്. ആ ദിനത്തിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് യു.എൻ, മെയ് 29 ലോകസമാധാനപാലക ദിനമായി തെരഞ്ഞെടുത്ത് ആചരിച്ചു പോരുന്നത്.

ലോകവും സമൂഹവുമുളള    കാലത്തോളം ഈ ദിനത്തിന്റെ പ്രസക്തിയും, മൂല്യവും വർദ്ധിച്ചു വരിക തന്നെ ചെയ്യും.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies