മൂവാറ്റുപുഴ: മൂവാറ്റുപ്പുഴ സ്വർണ്ണക്കടത്തുക്കേസിൽ ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം. ജസ്റ്റിസ് കെ.ടി.ശങ്കരനാണ് പ്രതികൾ കൈക്കൂലി നൽകാമെന്ന് വാഗ്ദാനം ചെയ്തത്.
അനുകൂല വിധി വന്നാൽ, ആദ്യം 25 ലക്ഷം രൂപയും, പിന്നീട് ചോദിക്കുന്ന പണവും നൽകാമെന്നാണ് വാഗ്ദാനം. ഹൈക്കോടതിയിൽ ജസ്റ്റിസ് കെ.ടി.ശങ്കരന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നതിൽ നിന്നും അദ്ദേഹം പിന്മാറി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2000 കിലോ സ്വർണം കടത്തിയെന്നാണ് കേസ്.