മുഹമ്മദ് അലി ഇനി ഓർമ്മ...
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുഹമ്മദ് അലി ഇനി ഓർമ്മ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2016, 08:36 am IST
FacebookTwitterWhatsAppTelegram

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി ഇനി ഓർമ്മ. ജന്മനാടായ കെന്‍റകയിലെ ലൂയിവില്ലയിലാണ് അലിയുടെ സംസ്‍കാര ചടങ്ങുകൾ നടന്നത്. രാജ്യത്തലവന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിൽ വെള്ളിയാഴ്ച കേവ്‍ഹിൽ സെമിത്തേരിയിലായിരുന്നു ഖബറടക്കം.

_89943533_033389326-1

ഇടിക്കൂട്ടിനകത്തും പുറത്തും വീരചരിതം രചിച്ച ബോക്സിംഗ് ഇതിഹാസത്തിന് വികാരനിർഭരമായ യാത്രയയപ്പാണ് ലോകം നൽകിയത്. പതിനാലായിരത്തിലധികം പേർ പങ്കെടുത്ത ജനാസ നമസ്കാരത്തോടെയായിരുന്നു അന്ത്യോപചാര ചടങ്ങുകൾ. ജാതി-മത ഭേദമന്യേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡയിൽ നിന്നുമെല്ലാം ആയിരക്കണക്കിന് പേർ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഹോളിവുഡ് താരം വിൽ സ്മിത്ത്, മുന്‍ ബോക‍്സർ ലെനോക്സ് ലെവിസ്, മൈക്ക് ടൈസൻ, തുടങ്ങിയവർ ചേർന്നാണ് മൃതദേഹം വഹിച്ചത്.

മുൻ അമേരിക്കൻ പ്രസി‍‍ഡന്‍റ് ബിൽ ക്ലിന്‍റൻ, തുർക്കി പ്രസി‍ഡന്‍റ് റജബ് ത്വയിബ് എർദോഗാൻ, ജോർദാൻ രാജാവ് അബ്‍ദുള്ള, കൊമേഡിയൻ ബിൽ ക്രിസ്റ്റി തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.  ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ അനുശോചനം അറിയിച്ച് പ്രത്യേക വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.

വർഷങ്ങൾക്ക് മുന്‍പ് അലിയും കുടുംബവും തീരുമാനിച്ച പ്രകാരമായിരുന്നു അന്ത്യചടങ്ങുകൾ. അലി കുട്ടിക്കാലം ചെലവഴിച്ച വീട്, അലി സെന്‍റർ, ആഫ്രിക്കന്‍-അമേരിക്കന്‍ ഹെറിറ്റേജ് സെന്‍റർ അടക്കം അലിയുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൂടെയായിരുന്നു വിലാപയാത്ര. പ്ലക്കാർഡേന്തിയും പുഷ്‍പങ്ങൾ അർപ്പിച്ചും ആയിരക്കണക്കിന് ആളുകൾ വിലാപയാത്രക്കായി എത്തിയിരുന്നു.

ShareTweetSendShare

More News from this section

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies