തിരുവനന്തപുരം: സംസ്കൃതം ഭാഷയെ പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തി സംസാര ഭാഷയാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ വിശ്വ സംസ്കൃത പ്രതിഷ്ഠാനം നടത്തുന്ന കോഴ്സുകളുടെ പരീക്ഷകൾക്ക് തുടക്കമായി.
കേരളത്തിലുടനീളം 5000 പേരാണ് സൗജന്യമായി നടത്തുന്ന ഈ കോഴ്സുകളുടെ പരീക്ഷ എഴുതുന്നത്, 4 ഘട്ടങ്ങളിലായി 2 വർഷം നീണ്ടു നിൽക്കുന്ന പാഠ്യപദ്ധതിയാണ് വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംസ്കൃതം ഭാഷ പരിപോഷിപ്പിക്കാനായി തയ്യാറാക്കിയിട്ടുള്ളത്.