മെൽബൺ : സൈന നെഹ്‍വാളിന് ഓസ്‍ട‍്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം. ലോക പത്താം നമ്പർ താരമായ ചൈനയുടെ യൂ സുന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സൈന തകർത്തത്.
ഈ വർഷത്തെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സൈന നെവാളിന് ആദ്യമൊന്നു പിഴച്ചു.ആദ്യ ഗെയിം 11-21 ന് ചൈനയുടെ യൂ സുന്നിന്.. ഇഞ്ചോടിഞ്ച് പോരാടിയ രണ്ടാം ഗെയിമിൽ ഇരുവരും സ്കോർ 8-8 ന് ഒപ്പത്തിനൊപ്പം നിന്നു.എന്നാൽ രണ്ടാം ഗെയിമിലെ ആദ്യ പകുതിക്ക് ശേഷം സൈന മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. 21-14 ന് ഗെയിം സ്വന്തമാക്കി യൂ സുന്നിന് ഒപ്പം.
മൂന്നാം ഗെയിമിന്‍റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സൈന, ചൈനീസ് താരത്തെ പിന്തള്ളി മത്സരം വരുതിയിലാക്കി. സ്കോർ 21-19 .2014ലാണ് ഇതിന് മുൻപ് സൈന ഓസ്ട്രേലിയൻ ഓപ്പൺ കിരിടം നേടുന്നത്.ഹൈദരാബാദ് താരത്തിന്‍റെ ഏഴാമത്തെ സൂപ്പർ സീരീസ് കിരിട നേട്ടം കൂടിയാണിത്.















