പാരീസ് : യൂറോ കപ്പിൽ തുർക്കിക്കെതിരെ ക്രൊയേഷ്യയ്ക്ക് വിജയം . ഗ്രൂപ്പ് ഡി യിലെ ആദ്യ പോരാട്ടത്തിൽ ഒരു ഗോളിനാണ് ക്രൊയേഷ്യ തുർക്കിയെ തോൽപ്പിച്ചത് . 41 -)0 മിനുട്ടിൽ ലൂക്ക മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ വിജയ ഗോൾ നേടിയത് .
ക്രോയേഷ്യ കിട്ടിയ അവസരങ്ങൾ തുലച്ചത് കൊണ്ടു മാത്രമാണ് തുർക്കിയുടെ പരാജയം ഒരു ഗോളിലൊതുങ്ങിയത്. . കോർണർ കിക്ക് ക്ളിയർ ചെയ്യുന്നതിൽ തുർക്കിയുടെ പ്രതിരോധ നിര കാണിച്ച പിഴവാണ് ഗോളിനു വഴി തുറന്നത്.ഗോൾ വലയ്ക്ക് 25 വാര അകലെ നിന്ന് മോഡ്രിച്ചിന്റെ തകർപ്പൻ വലം കാലടി വല കുലുക്കുമ്പോൾ തുർക്കി ഗോളി വോൾക്കൻ നിസ്സഹായനായിരുന്നു.