കൈത്തോക്ക് മുതൽ റോക്കറ്റ് ലോഞ്ചർ വരെ : എന്തും എളുപ്പം കിട്ടുന്ന അമേരിക്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈത്തോക്ക് മുതൽ റോക്കറ്റ് ലോഞ്ചർ വരെ : എന്തും എളുപ്പം കിട്ടുന്ന അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2016, 09:10 pm IST
FacebookTwitterWhatsAppTelegram

അജേഷ് എം. വി


.
ഫ്ലോറിഡയിലെ നിശാക്ലബ്ബിൽ ഉണ്ടായ വെടിവെപ്പിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല ലോകം. എന്നാൽ ഇത്തരത്തിലെ ഓരോ സംഭവത്തിലും വിസ്‍മരിക്കപ്പെടുന്നതോ, തഴയപ്പെടുന്നതോ ആയ ഒരു ഘടകമുണ്ട്- അമേരിക്കയിലെ അനിയന്ത്രിത തോക്ക് ഉപയോഗം. പ്രസിഡന്‍റ്  ബരാക്ക് ഒബാമ പോലും യുഎസിലെ തോക്ക് ലോബിക്ക് മുന്നിൽ നിസഹായനാണ്.

അമേരിക്കയിൽ സ്‍കൂൾ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ അരിശം തീർക്കാൻ ഉപയോഗിക്കുന്നത് തോക്കുകൾ ആണെന്നത് അതിശയോക്തിപ്പുറം ആശങ്ക ഉളവാക്കുന്നതാണ്. വാഹനം ഓടിക്കാൻ ലൈസൻസ് നിർബ്ബന്ധമുളള യുഎസിൽ തോക്ക് വാങ്ങാനോ ഉപയോഗിക്കാനോ പക്ഷെ പൗരൻമാർക്ക് നിയന്ത്രണമില്ല. സ്വയരക്ഷയ്‌ക്കായി ആർക്കും തോക്ക് സൂക്ഷിക്കാം. കൈത്തോക്ക് മുതൽ മാരകശേഷിയുളള ബോംബുകൾ വരെ വാങ്ങുകയും കൈവശം വെയ്‌ക്കുകയും ചെയ്യാം. എന്നാൽ, സ്കൂൾ കുട്ടികൾ തമ്മിലെ വൈരം പോലും അവസാനിക്കുന്നത് തോക്കിൻ കുഴലിലൂടെ എന്ന സ്ഥിതിയാണ് ഇന്ന് അമേരിക്കയിലുളളത്.

രാജ്യത്ത് തോക്കുകൾക്കും അതിന്‍റെ ഉടമസ്ഥതയിലും നിയന്ത്രണം വേണമെന്ന മുറവിളി ദശാബ്ദങ്ങളായി ഉയരുന്നുണ്ട്. എന്നാൽ ഭരണതലത്തിൽ ശക്തമായ സ്വാധീനമുളള ആയുധ ലോബിയെ എതിർത്ത് പുതിയ നിയമം കൊണ്ടു വരാൻ പ്രസിഡന്‍റുമാർക്ക് പോലും കഴിയുന്നില്ല. തോക്കുകൾ നിയന്ത്രിക്കണം എന്ന് അഭിപ്രായപ്പെടുന്ന പ്രസിഡന്‍റ് ബരാക്ക് ഒബാമയ്‌ക്ക് പോലും അത് നടപ്പിൽ വരുത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ രാഷ്‌ട്രീയ കക്ഷികളായ ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപബ്ലിക്കൻ പാർട്ടിയുടെയും പ്രസിഡന്‍റ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് കോടിക്കണക്കിന് ഡോളറാണ് നാഷണൽ റൈഫിൾ അസോസിയേഷൻ ചെലവാക്കുന്നത്.

തോക്ക് ഉപയോഗത്തെ അനുകൂലിക്കുന്ന, 1871ൽ രൂപം കൊണ്ട സംഘടനയെ പിണക്കാൻ ഇതുവരെ ഒരു ഭരണാധികാരിയും ധൈര്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മറ്‍റ് രാജ്യങ്ങളിലേക്ക് തോക്കുകളും വെടിക്കോപ്പുകളും കയറ്‍റി അയച്ച് ദശലക്ഷം ഡോളറാണ് അമേരിക്കയിലെ ആയുധ നിർമാതാക്കൾ ഓരോ വർഷവും നേടുന്നത്.  അമേരിക്കയിൽ ഉണ്ടാകുന്ന ഓരോ വെടിവെപ്പ് സംഭവത്തിനും പിന്നാലെ തോക്ക് നിയന്ത്രണത്തിനായി മുറവിളി ഉയരും. എന്നാൽ അതിന് അനുകൂലമായ തീരുമാനം ഒരിക്കലും ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പലചരക്ക് കടകൾ പോലെ വ്യാപകമാണ് അമേരിക്കയിൽ ആയുധ വിൽപന കേന്ദ്രങ്ങൾ.

പണം നൽകി എത്ര മാരകമായ ആയുധവും വാങ്ങാം. ഇതിനു പുറമെ ഓൺലാനായും ആയുധങ്ങൾ വാരിക്കൂട്ടാം. രഹസ്യാന്വേഷണ ഏജൻസികൾ ഇവ നിരീക്ഷിക്കുമെങ്കിലും തടയാൻ ഇവർക്ക് അധികാരമില്ല. കൈത്തോക്ക് മുതൽ റോക്കറ്‍റ് ലോഞ്ചർ വരെ, പിൻ ബോംബ് മുതൽ സി-14 എന്ന സ്ഫോടകവസ്തു വരെ എന്തും പണം നൽകി നേടാൻ കഴിയുന്ന അവസ്ഥയാണ് അമേരിക്കയിൽ. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ നിശാക്ലബിൽ ഒരാൾ ഒറ്‍റയ്‌ക്ക് 50 പേരെ വെടിവെച്ച് കൊന്ന സംഭവത്തിന് പിന്നാലെ തോക്ക് സാധാരണക്കാരുടെ കൈവശം എത്തുന്നതിന്‍റെ ഔചിത്യം ചോദ്യം ചെയ്യപ്പെട്ടു.

ഫ്ലോറിഡയിലെ അക്രമി ഉപയോഗിച്ചത് എആർ 15 എന്ന തരം തോക്കാണ്. അമേരിക്കൻ സൈന്യം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന എം16 തോക്കിന്‍റെ വകഭേദമാണ് ഉപയോഗിച്ചത്. ഇത്തരം തോക്കുകളിൽ ഉപയോഗിക്കുന്നത് വളരെ മാരകശേഷിയുളള വെടിയുണ്ടകളാണ്. മരണനിരക്ക് കൂട്ടാൻ ഉദ്ദേശിച്ചു തന്നെയാണ് എആർ15 എന്ന തോക്ക് ഒമർ മതീൻ എന്ന അക്രമി ഫ്ലോറിഡയിലെ ക്ലബിൽ ഉപയോഗിച്ചത് എന്ന് വ്യക്തം. സ്വവർഗരതിക്കാരോടുളള  വിരോധമാണ് തോക്ക് ഉപയോഗിക്കാൻ മതീനെ പ്രേരിപ്പിച്ചത്.

നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കുകയാണ് തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ. ഡെമോക്രാറ‍്റിക് പാർട്ടി സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ അടുത്ത പ്രസിഡന്‍റ് ആയാൽ തോക്കുകൾ നിയന്ത്രിക്കാൻ നടപടിയെടുക്കും എന്നാണ് ഇവരുടെ പ്രതീക്ഷ. അതേ സമയം, ആത്മരക്ഷയ്‌ക്കായി തോക്കുകൾ ഉപയോഗിക്കാം എന്നാണ് റിപബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്‍റെ നിലപാട്. കഴിഞ്ഞ വർഷത്തെ പാരിസ് ഭീകരാക്രമണ സമയത്ത് ജനങ്ങളുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നെങ്കിൽ കഥ വേറൊന്ന് ആകുമായിരുന്നു എന്നായിരുന്നു ട്രംപിന്‍റെ പരാമർശം. ട്രംപ് യുഎസ് പ്രസിഡന്‍റ് ആകുന്നതിനെ എതിർക്കുകയാണ് പൗരന്മാരുടെ തോക്ക് നിയന്ത്രണത്തിനായി വാദിക്കുന്നവർ.

അതേ സമയം, വേണ്ടത് ആത്മനിയന്ത്രണം ആണെന്നാണ് നിയന്ത്രണത്തെ എതിർക്കുന്നവരുടെ വാദം. ആയുധ നിർമാർജനം പ്രാവർത്തികമല്ല എന്നതാണ് ഇവരുടെ നിലപാട്. കുറ്‍റകൃത്യവും അന്യദേശക്കാരുടെ സാന്നിദ്ധ്യവും ഏറെയുളള അമേരിക്കയിൽ സ്വരക്ഷയ്‌ക്കായി ആയുധം വേണം എന്നും ഇവർ വാദിക്കുന്നു.

ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies