കോഴിക്കോട്: നാദാപുരം തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ 17 പേരെ കോഴിക്കോട് എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷണല്‍ സെഷന് കോടതി വെറുതെ വിട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത ഒരാളുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.
കുറ്റംതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായി കോടതി വിലയിരുത്തി. കേസില്‍ നീതി ലഭിച്ചിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും പിതാവ് ഭാസ്കരന് പറഞ്ഞു.
കേസ് കെട്ടിച്ചമച്ചതായിരുന്നുവെന്നും സത്യംവിജയിച്ചതായും കുറ്റാരോപിതര്‍ പ്രതികരിച്ചു.