യൂറോകപ്പിൽ ക്രൊയേഷ്യക്കെതിരെ സ്പെയിന് അപ്രതീക്ഷിത തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ പരാജയപ്പെട്ടത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ കടന്നു.
രണ്ടാമതായി സ്പെയിനും യോഗ്യത നേടി. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ളിക്കിനെ തകർത്ത് തുർക്കി പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.















