പാരിസ് : കരുത്തരായ ഇറ്റലിയെ അട്ടിമറിച്ച് അയർലൻഡ് യൂറോ കപ്പ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടറിൽ.ഏകപക്ഷീയമായ ഒരു ഗോളിനാണ് അയർലന്‍ഡ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. 85-)o മിനിട്ടിൽ റോബിൻ ബ്രാഡിന്റെ ഹെഡറിലൂടെയാണ് അയർലൻഡ് വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബെൽജിയത്തിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് സ്വീഡൻ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. ജയത്തോടെ ബെൽജിയം പ്രീ ക്വാർട്ടറിൽ കടന്നു. ഇറ്റലി നേരത്തെ തന്നെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചിരുന്നു.