യൂറോ കപ്പിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. തോറ്റാൽ ഇനി ഒരു അവസരമില്ലെന്നിരിക്കെ ടീമുകൾ എല്ലാം കൈമെയ് മറന്നുളള പോരാട്ടത്തിനാകും ഇറങ്ങുക.
നാളെ മൂന്ന് മത്സരങ്ങളാണ് ഉളളത്. കരുത്തരായ പോർച്ചുഗലിന്റെ എതിരാളികൾ കോസ്റ്റാറിയ്ക്കയാണ്. സ്വിറ്റ്സർലാന്റ്, പോളണ്ടിനെ നേരിടുന്പോൾ, നോർത്തേൺ അയർലാന്റും, വെയിൽസും തമ്മിലാണ് മറ്റൊരു മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ചില അട്ടമറി വിജയങ്ങൾ ഉണ്ടായെങ്കിലും, കരുത്തൻമാരെല്ലാം തന്നെ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.