ന്യൂഡല്‍ഹി: രണ്ട് പോലിസുകാരടാക്കം 29 പേരുടെ മരണത്തിനിടയാക്കിയ ഉത്തര്‍പ്രദേശിലെ മധുര ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് മിര്‍സ ഇംതിയസ് മുര്‍താസ അദ്ധ്യക്ഷനായ കമ്മീഷനാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കമ്മീഷന് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ പോലിസിനെതിരെ ആക്രമണമുണ്ടായത്. 280 ഏക്കറോളം ഭൂമി അനധികൃതമയി കയ്യേറിയ സംഘം ഒഴിപ്പിക്കാനെത്തിയ പോലിസിനെ സായുധരായി ആക്രമിക്കുകയായിരുന്നു. സ്വദേശീന ഭരത് സുഭാഷ സേനയെന്ന സംഘടനയുടെ നേതൃത്ത്വത്തിലാണ് കയ്യേറ്റം നടന്നത്.
ജൂണ്‍ രണ്ടിന് നടന്ന ആക്രമങ്ങളില്‍ 29പേര് കൊല്ലപ്പെട്ടിരുന്നു. 2 പോലീസുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരിലൊരാളായ ചന്ദന്ബോസിനെ നേരത്തെ അറസ്റ്റ് ചെയ്തു. ആക്രമണം ചെറുക്കുന്നതില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണാത്തിന് നിര്ബന്ധിതരായയത്.
മുന്‍ ഹൈക്കോടാതി ജഡ്ജി മിര്‍സ ഇംതിയാസ് മുര്‍താസയുടെ നേതൃത്വത്തിലുള്ള കമ്മീഷന് ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. 25ഓളം സത്യവാങ്മൂലങ്ങള്‍ ഇപ്പോള്‍ തന്നെ കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.