ചതുർ രാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ ആഫ്രിക്കയിലെത്തി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇൻഡോ-ദക്ഷിണാഫ്രിക്ക വ്യവസായ സംഗമത്തിൽ നരേന്ദ്രി മോദി പ്രസംഗിക്കും.
ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കയിലെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം ജോഹന്നാസ്ബർഗിലെ നെൽസൺ മണ്ടേലയുടെ സമൃതി മണ്ഡപമാണ്. തുടർന്ന് പ്രസിഡന്റ് ജേക്കബ് സുമയും വൈസ് പ്രസിഡന്റ് സിറിൽ രമഫോസയുമായും കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് ഭാരത-ദക്ഷിണാഫ്രിക്ക വ്യവസായ സംഗമത്തിലും നരേന്ദ്രി മോദി പ്രസംഗിക്കും.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായി അദേഹം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പ്രിറ്റോറിയ, ജൊഹന്നാസ്ബർഗ്, ദർബൻ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിവിധ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. എൻഎസ്ജി വിഷയത്തിലെ എതിർപ്പ് ഇല്ലാതാക്കാനും മോദിയുടെദക്ഷിണാഫ്രിക്കൻ സന്ദർശനം ലക്ഷ്യമിടുന്നു .പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുളള വാണിജ്യ വ്യാപാര ബന്ധം കൂടുതൽ ശക്തമാകും.