തേനി: തേനിക്ക് സമീപം ദേവദാരപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ മരിച്ചു. ഇടുക്കി തങ്കമണി സ്വദേശികളായ ഷൈൻ ഒറ്റലാംഗൽ, ബിനു കൊച്ചുകാരിപറമ്പിൽ, ബേബി മുള്ളനാനിക്കൽ, അജീഷ് വെട്ടുകാട്ടിൽ, ജോസി പടലാംകുന്നേൽ, ജസ്റ്റിൻ വെൺമണി എന്നിവരാണ് മരിച്ചത്.
വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ടെംപോട്രാവലർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തീർത്ഥാടനത്തിന് പോയി തിരിച്ചു വരുമ്പോളാണ് വാഹനം അപകടത്തിൽ പെട്ടത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.