ആഗസ്റ്റ് രണ്ട്; ഉണ്ണ്യാൻ സാഹിബ് എന്ന രാമസിംഹന്റെ സ്മൃതിദിനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആഗസ്റ്റ് രണ്ട്; ഉണ്ണ്യാൻ സാഹിബ് എന്ന രാമസിംഹന്റെ സ്മൃതിദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2016, 05:43 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിൽ മതനിരപേക്ഷതയുടെ മേൽ മൗലികവാദത്തിന്റെ ആയുധം കൊണ്ട് മുറിവേറ്റത് ഇന്നോ ഇന്നലെയോ അല്ല. ഭാരതത്തിലെ ആദ്യ മതാധിനിവേശത്തിന്റെ കാലത്തോളം തന്നെ പഴക്കം ഈ അസഹിഷ്ണുതയ്‌ക്കുണ്ടെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ അറിയാം. പുറം ലോകമറിഞ്ഞ കഥകൾ ചുരുക്കം. അതിലെത്രയോ കൂടുതൽ ചരിത്രത്തിന്റെ സ്മൃതിപഥങ്ങളിൽ കരിയില മൂടി കിടപ്പുണ്ടാവാം…

അത്തരത്തിലൊന്നായിരുന്നു ഭാരതം സ്വതന്ത്രയാകുന്നതിനു തൊട്ടു മുൻപ്; കൃത്യമായി പറഞ്ഞാൽ 1947 ആഗസ്റ്റ് രണ്ടിന് ഇസ്ലാം മതമുപേക്ഷിച്ച്, ഹിന്ദുധർമ്മം സ്വീകരിച്ച രാമസിംഹൻ എന്ന ഉണ്ണ്യേൻ സാഹിബിന്റെയും കുടുംബത്തിന്റെയും അരും കൊല.unnyen

കിളിയമണ്ണിൽ തെക്കേ പള്ളിയാളി വീട്ടിൽ മൊയ്തുസാഹിബിന്റെ മൂത്ത മകൻ ഉണ്ണ്യേൻ സാഹിബ് 1905കളിലാണ് മലാപ്പറമ്പിലെത്തുന്നത്. അങ്ങാടിപ്പുറം അംശം പരിയാപുരം ദേശത്തിൽ കുണ്ടറയ്‌ക്കൽ തറവാട്ടു വക 600 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പരീക്ഷണാർത്ഥം റബ്ബർ കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് കൃഷിരീതി അവലംബിച്ചു കൊണ്ടുള്ള റബ്ബർ കൃഷിയായിരുന്നു ഉണ്ണ്യേൻ സാഹിബ് തൊണ്ണൂറു വർഷത്തേയ്‌ക്കു പാട്ടത്തിനെടുത്ത ഭൂമിയിൽ അവലംബിച്ചു പോന്നത്.

മലാപ്പറമ്പിലെ മനോഹരമായ ഒരു കുന്നിൻ മുകളിൽ ഒരു എട്ടുകെട്ടു പണിത് അവിടെ ഉണ്ണ്യേൻ സാഹിബ് താമസമാക്കി. താൻ പാട്ടത്തിനെടുത്ത അറുനൂറ് ഏക്കറിനുള്ളിലുണ്ടായിരുന്ന നരസിംഹമൂർത്തി ക്ഷേത്രം ഉണ്ണ്യേൻ സാഹിബിനെ സ്വാധീനിച്ചിരുന്നു. ഒപ്പം ഹൈന്ദവരായ സുഹൃത്തുക്കളുമായുള്ള സഹവാസവും കൂടിയായപ്പോൾ, ഉണ്ണ്യേൻ സാഹിബ് ഹിന്ദുധർമ്മത്തെ അടുത്തറിയുകയും, ശ്രേഷ്ഠമായ സനാതനധർമ്മത്തെ പുൽകി, രാമസിംഹൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. രാമസിംഹന്റെ അനുജൻ ആലിപ്പൂവും ഇസ്ലാമിക ജീവിതമാർഗ്ഗം വെടിഞ്ഞ് ദയാസിംഹൻ എന്ന പേരു സ്വീകരിച്ചു.

അനുജനെക്കൂടാതെ, രാമസിംഹന്റെ രണ്ടു മക്കളും, സനാതനധർമ്മം സ്വീകരിച്ച് ഫത്തേസിംഗ്, സ്വരാവർ സിംഗ് എന്നിങ്ങനെ പേരുകൾ സ്വീകരിച്ചു.

600 ഏക്കറിനുള്ളിൽ നിലകൊണ്ടിരുന്ന ക്ഷേത്രത്തിലെ പ്രധാന ദേവതയായ നരസിംഹസ്വാമിയുടെ ഭക്തനായി മാറിക്കഴിഞ്ഞിരുന്ന രാമസിംഹൻ, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിലം പൊത്തിയ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തി നിത്യനിദാനങ്ങൾ ഭംഗിയായി പുനരാരംഭിച്ചു. ഇതു കൂടാതെ, തന്റെ ഇളയസഹോദരൻ, ദയാസിംഹനെ, ഷോഡശസംസ്കാരപ്രകാരം, ഉപനയനം ചെയ്ത് നരസിംഹൻ നമ്പൂതിരി എന്ന പേരു നൽകി, പുഴക്കാട്ടിരി കൊട്ടുവാടി മംഗലത്തു മനയ്‌ക്കൽ നാരായണൻ നമ്പൂതിരിയുടെ മകൾ കമല അന്തർജ്ജനത്തെക്കൊണ്ട് വേളിയും കഴിപ്പിച്ചു.

അങ്ങനെ ആ കുടുംബം സമ്പൂർണ്ണ ഹൈന്ദവസംസ്കൃതിയിൽ തുടരാൻ ആരംഭിക്കുകയായിരുന്നു. അക്കാലത്ത് (ഇക്കാലത്തും) അത്യപൂർവ്വമായ ഈ സംഭവം ആ പ്രദേശമാകെ സംസാരവിഷയമായിരുന്നു.

എന്നാൽ, ഈശ്വരസേവയിൽ പുലർന്ന ആ ജീവിതങ്ങൾ അധികകാലം നീണ്ടു നിന്നില്ല. 1947 ആഗസ്റ്റ് രണ്ടിന് അർദ്ധരാത്രിയിൽ, മലാപ്പറമ്പിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ച് ആ കുടുംബം ദാരുണമായി കൊല ചെയ്യപ്പെട്ടു. രാമസിംഹൻ, നരസിംഹൻ, കമല അന്തർജനം, അവിടുത്തെ പാചകക്കാരൻ രാജു അയ്യർ എന്നിവരെ നിഷ്ഠൂരമായി വെട്ടി കൊല ചെയ്യുകയായിരുന്നു. അതേസമയം, ആ വീട്ടിലുണ്ടായിരുന്ന കമല അന്തർജ്ജനത്തിന്റെ അമ്മയും, കുട്ടികളും കൊലയാളികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു.

കേസ് അന്വേഷിച്ചത് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടറായിരുന്ന കേശവമേനോനാണ്. സാക്ഷികളും, തെളിവുകളും ധാരാളമുണ്ടായിരുന്ന കേസിൽ ഒൻപതു പേരടങ്ങുന്ന കൊലയാളിസംഘമാണ് അറസ്റ്റിലായത്. നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തൂട്ടി എന്നിവരായിരുന്നു അൻപതംഗ കൊലയാളിസംഘത്തിന്റെ നേതാക്കൾ. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ, ഇവരെക്കൂടാതെ രാമസിംഹന്റെ ഭാര്യാപിതാവ് കല്ലടി ഉണ്ണിക്കമ്മു തുടങ്ങിയ ചിലർക്കും പങ്കുള്ളതായി കേശവ മേനോന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.

മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുധർമ്മം സ്വീകരിച്ചതു മാത്രമായിരുന്നു രാമസിംഹനോടും കുടുംബത്തോടും ഈ കൊടും ക്രൂരത ചെയ്യാനുള്ള കാരണം. ആ നിർദ്ദോഷ കുടുംബത്തെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ അക്രമിസംഘം, എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറകിലൂടെ, കുന്നിറങ്ങി പലവഴി പിരിഞ്ഞ് ഒളിസ്ഥലങ്ങളിൽ അഭയം തേടി. പോയ വഴിയിലുപേക്ഷിച്ച, കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങൾ കുളത്തൂരിനടുത്തുള്ള മുതലക്കോട്ട് കുളത്തിൽ നിന്നും പിന്നീട് പൊലീസ് കണ്ടെടുത്തു.

സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികൾ, പക്ഷേ മദ്രാസ് ഹൈക്കോടതിയുടെ ആനുകൂല്യത്തിൽ നിരുപാധികം രക്ഷപ്പെട്ടു.

ആ കുടുംബം ഛിന്നഭിന്നമാക്കിയിട്ടും കലിയടങ്ങാത്ത, മതവെറിയുടെ മനുഷ്യരൂപമാർന്ന അവർ രാമസിംഹന്റെ എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിച്ചു. രാമസിംഹൻ ജീർണ്ണോദ്ധാരണം ചെയ്ത് ഉപാസിച്ചു പോന്ന നരസിംഹമൂർത്തിക്ഷേത്രം ഇടിച്ചു നിരത്തി. നാലമ്പലവും, ശ്രീകോവിലുമുൾപ്പെടെ പൊളിച്ചടുക്കിയ അവർ തടിയും, ഓടുമടക്കമുള്ളവ കൊള്ളയടിക്കുകയും, ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത് ക്ഷേത്രക്കുളത്തിലും, കിണറ്റിലുമിട്ട്, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്ത് അതിട്ടു മൂടുകയും ചെയ്തു.

ടിപ്പു സുൽത്താൻ വരുത്തിത്തീർത്ത നാശനഷ്ടങ്ങൾ, പ്രദേശവാസികളായ ഇവർ ചേർന്ന് പൂർണ്ണമാക്കുകയായിരുന്നു. കേവലം മതവെറി തീർത്ത നിന്ദ്യവും, നീചവും, അധഃപ്പതിച്ചതുമായ ഈ കൊടും ക്രൂരതയിലൂടെ, മതേതരചിന്താഗതിയ്‌ക്ക് എന്നും പ്രശോഭനമായ ഉദാഹരണമായിരുന്ന കേരളത്തിന്റെ മനഃസ്സാക്ഷിയ്‌ക്കു മുന്നിൽ മനുഷ്യരക്തം കൊണ്ട് ചോദ്യചിഹ്നം വരച്ചു ചേർത്ത സംഭവത്തിനായിരുന്നു, സ്വാതന്ത്ര്യത്തിന്റെ നറുനിലാവിലേയ്‌ക്ക് ആദ്യപാദമൂന്നുന്ന കേരളസമൂഹം സാക്ഷ്യം വഹിച്ചത്.

ഉദാത്തവും, ഉദാരവുമായ ഒരു സംസ്കൃതി സമ്മാനിച്ച ദയാവായ്പിൽ നിന്നുമാണ് ഇവിടെ ആദ്യത്തെ അധിനിവേശം ആരംഭിക്കുന്നതെന്ന ചരിത്ര സത്യത്തിനു മേൽ മൗലികവാദത്തിന്റെ തീക്ഷ്ണകരങ്ങൾ കൊണ്ട് ചിന്തിയ രക്തം, കേവലം കുറേ മനുഷ്യരുടേതല്ലായിരുന്നു. മറിച്ച്, പങ്കു വച്ചു ജീവിക്കാനും, ഇഷ്ടമുള്ളത് ആചരിക്കാനുമുള്ള അനിഷേദ്ധ്യമായ അവകാശത്തെ പഠിപ്പിച്ച ഒരു സംസ്കാരത്തിന്റെ ഹത്യയായിരുന്നു. ഒരു സമൂഹത്തിന്റെ സഹവർത്തിത്വത്തിന്റെയും, സഹിഷ്ണുതയുടേയും, സഹാനുഭൂതിയുടേയും മൃദുലഭാവങ്ങൾക്കുമേൽ ശിലാഭിത്തികൾ തീർക്കുകയായിരുന്നു ആ മതവെറി പൂണ്ട അധമജന്മങ്ങൾ.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies