റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സിലെ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വനിതാ ഫുട്ബോളിലെ ഇ,എഫ് ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് ഇന്നു നടക്കുക. രാത്രി 9.30ന് ദക്ഷിണാഫ്രിക്കയും സ്വീഡനും തമ്മിലാണ് ഉദ്ഘാടന മത്സരം.
രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ കാനഡയെയും മൂന്നാം മത്സരത്തിൽ ബ്രസീൽ ചൈനയെയും നേരിടും. നാളെ പുലർച്ചെ അമേരിക്കയും ന്യൂസിലണ്ടും ഏറ്റുമുട്ടും. അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബ്രസീലിന്റെ പുരുഷ ടീം നാളെയിറങ്ങും.