റിയോ ഡി ജനീറോ: ഒളിംപിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ലോക ഫുട്ബോളിലെ മുടിചൂടാമന്നൻമാരായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.
അഞ്ച് തവണ ലോക ചാമ്പ്യൻമാരായിട്ടും ഒരിക്കൽ പോലും ഒളിംപിക്സ് ഫുട്ബോളിൽ ഒരു സ്വർണം നേടാൻ കഴിഞ്ഞിട്ടില്ലെന്ന പേരുദോഷം മാറ്റാനാണ് ആതിഥേയരുടെ തയ്യാറെടുപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ലയണൽ മെസിയില്ലാതെ വരുന്ന അർജന്റീനയുടെ എതിരാളി പോർച്ചുഗലാണ്.
വനിതാ ഫുട്ബോൾ മത്സരങ്ങൾ ഇന്നലെ ആരംഭിച്ചിരുന്നു.