കിങ്സ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് സമനില. റോസ്റ്റൺ ചേസിന്റേയും ജേസൺ ഹോൾഡറുടേയും ചെറുത്തുനിൽപ്പാണ് ആതിഥേയരെ പരാജയത്തിൽ നിന്നും ഒഴിവാക്കിയത്.
റോസ്റ്റൺ ചേസ് 137 റൺസും ജേസൺ ഹോൾഡർ 64 റൺസും നേടി. നാലിന് 48 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസ് അവസാന ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 388 റൺസ് നേടി. വിൻഡീസിന് വേണ്ടി ഡൗറിച്ച് 74 റൺസും ബ്ലാക്ക്വുഡ് 63 റൺസും നേടി.