റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍. ഏഴാമതായാണ് ബിന്ദ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ ഗംഗന്‍ നാരംഗ് പുറത്തായി.
2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ഇതേയിനത്തിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായിരുന്നു അത്. ഒരിക്കല്‍ക്കൂടി ബിന്ദ്രയ്‌ക്ക് സ്വര്‍ണം നേടാനായാല്‍ മറ്റൊരു ചരിത്രത്തിനു കൂടി അതു സാക്ഷ്യംവഹിക്കും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാംതവണ സ്വര്‍ണം നേടിയിട്ടില്ല.















