വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാറ്റിംഗ് തകർച്ചയിൽ നിന്നും കരകയറുന്നു. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ, ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ്.
അഞ്ച് വിക്കറ്റിന് 125 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് ആർ.അശ്വിന്റെയും വൃദ്ധിമാൻ സാഹയുടെയും കൂട്ടുകെട്ടാണ് തുണയായത്. 75 റൺസുമായി അശ്വിനും 46 റൺസുമായി സാഹയും പുറത്താകാതെ നിൽക്കുകയാണ്. ലോകേഷ് രാഹുൽ 50 റൺസും, രഹാനെ 35 റൺസുമെടുത്ത് പുറത്തായി.
വിൻഡീസിന് വേണ്ടി അൽസാരി ജോസഫും റോസ്റ്റൺ ചേസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.