വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആർ. അശ്വിനും വൃദ്ധിമാൻ സാഹയ്‌ക്കും സെഞ്ചുറി. അഞ്ചു വിക്കറ്റിന് 126 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരുടെയും സെഞ്ചുറി 353 എന്ന ഭേദപ്പെട്ട സ്‍കോറിലെത്തിച്ചു.
അശ്വിൻ 118 ഉം സാഹ 104 ഉം റൺസ് നേടി. ഇരുവരും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 213 റൺസ് പിറന്നു. എന്നാൽ പിന്നീട് 14 റൺസ് എടുക്കുന്നതിനിടയിൽ അഞ്ചു വിക്കറ്റ് നഷ്‍ടമായതോടെ ഇന്ത്യയുടെ സ്‍കോർ 353 ൽ ഒതുങ്ങുകയായിരുന്നു.
പരമ്പരയിൽ അശ്വിൻ രണ്ടാം സെഞ്ചുറി കുറിച്ചപ്പോൾ സാഹ നേടിയത് ടെസ്റ്റിലെ കന്നി സെഞ്ചുറി.
മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്.















