സ്വതന്ത്ര ഭാരത തംബുരുവുണർന്നു ....
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വതന്ത്ര ഭാരത തംബുരുവുണർന്നു ….

വായുജിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2018, 11:00 pm IST
FacebookTwitterWhatsAppTelegram

ചന്ദ്രശേഖർ തിവാരി, ആസാദിക്ക് വേണ്ടി ചാട്ടവാറടിയേറ്റത് തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് .ചന്ദ്രശേഖർ ആസാദെന്ന സ്വാതന്ത്ര്യ സമര ഭടനായി അദ്ദേഹം മരിക്കുമ്പോൾ പ്രായം വെറും 24 ..

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുമ്പോൾ കേവലം പത്തൊൻപത് വയസ്സ് മാത്രമായിരുന്നു ഖുദിറാം ബോസിന്റെ പ്രായം .. പ്രഫുല്ല ചാക്കിക്ക് അന്ന് പ്രായം ഇരുപത്.

1857 ന്റെ പട്ടടയിൽ ആളിക്കത്തിയ തീജ്വാലകളിൽ ഏറ്റവും തിളക്കമുള്ളതിനുടമ മണികർണികയെന്ന ഝാൻസിറാണിയായിരുന്നു . മുപ്പതാമത്തെ വയസ്സിൽ പോരാട്ടവീര്യത്തിന്റെ ജ്വലിക്കുന്ന അഗ്നിശിഖകൾ സമ്മാനിച്ച് വിടപറയുമ്പോൾ ആ പേര് അനശ്വരമാക്കാൻ ഭാരതവും മറന്നില്ല ..

സ്വാതന്ത്ര്യം തന്നെ ജീവിതം അടിമത്തമോ മരണം എന്നുദ്ഘോഷിച്ചു കൊണ്ട് കയർകുടുക്കിനെ പൂമാലകളാക്കി കടന്നു പോയപ്പോൾ ശിവറാം രാജഗുരുവിനും സുഖദേവ് താപ്പറിനും ഭഗത് സിംഗിനും ഇരുപത്തഞ്ച് വയസ് പോലും തികഞ്ഞിരുന്നില്ല.

സർഫറോഷി കി തമന്ന എഴുതിയ തൂലികയ്‌ക്കൊപ്പം നിറതോക്കും കയ്യിലേന്തി ബ്രിട്ടീഷ് ചോറ്റു പട്ടാളത്തിനെതിരെ യുദ്ധം ചെയ്ത രാം പ്രസാദ് ബിസ്മിലും പിൻഗാമികൾ രാഷ്‌ട്രത്തിനു വേണ്ടി പോരാടി മരിക്കുന്നതാണെന്റെ സ്വപ്നം എന്ന് പ്രഖ്യാപിച്ച അഷ്ഫഖുള്ള ഖാനും ജീവിതം ഹോമിച്ചത് മുപ്പത് വയസ്സ് പൂർത്തിയാകുന്നതിനു മുൻപാണ് ..

ആധുനിക ഭാരതീയ വനിതകൾ സ്വാതന്ത്ര്യ സമരത്തിന് മുന്നിട്ടിറങ്ങണമെന്ന് പ്രഖ്യാപിച്ച് സായുധ പോരാട്ടത്തിനിറങ്ങി ജീവൻ വെടിയുമ്പോൾ പ്രിതിലത വഡ്ഡേദാറിന് പ്രായം വെറും 21.

മദൻലാൽ ധിംഗ്രയും ഭഗവതിചരൺ വോറയും അനന്ത ലക്ഷ്മൺ കാൻഹരേയും വസുദേവ ബൽവന്ത് ഫഡ്കേയും മംഗൾ പാണ്ഡേയും നാനാസാഹിബും ഹേമുകാലാനിയും താന്തിയാതോപ്പിയുമടങ്ങുന്ന സായുധ വിപ്ളവകാരികളിൽ ഏറിയ കൂറും വീരമൃത്യു വരിച്ചത് യുവത്വം തുളുമ്പി നിൽക്കുന്ന സമയത്താണ്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങൾ പാർക്കുന്ന നമ്മുടെ രാഷ്‌ട്രം സ്വതന്ത്രമായി നിലനിൽക്കുന്നതിന് പിന്നിൽ സ്വന്തം യുവത്വം രാഷ്‌ട്ര ദേവതയുടെ പാദങ്ങളിൽ അർച്ചന ചെയ്തവരുടെ ത്യാഗവും കൂടിയുണ്ടെന്നുള്ള കാര്യം നാം മറക്കരുത് ..

സ്വാതന്ത്ര്യ സമര വേദിയിൽ മിന്നൽ പിണർ പോലെ ജ്വലിച്ചു മറഞ്ഞ വീരാംഗനമാർ , നിയമ നിഷേധികൾ , സത്യാഗ്രഹികൾ ഇവരെല്ലാവരുടെയും പ്രതിജ്ഞയുടെയും പ്രവർത്തനത്തിന്റെയും ഫലമായി ലഭിച്ചതാണ് നമ്മുടെ സ്വാതന്ത്ര്യം .

സ്വതന്ത്രഭാരതം സ്വപ്നം കണ്ട്, തൂക്കുകയറിലേക്ക് പതറാത്ത കാൽ വയ്പുകളോടെ പ്രയാണം ചെയ്ത ലക്ഷക്കണക്കിനു സ്വാതന്ത്ര്യ സമര സേനാനികൾ , സ്വാതന്ത്ര്യാനന്തര ഭാരതം വൈഭവമുള്ളതാവണമെന്നുറപ്പിക്കാൻ പരിശ്രമിച്ച ത്യാഗധനർ , മറന്നും മണ്മറഞ്ഞും അറിയപ്പെടാതെ പോയ എത്രയോ സമര ഭടന്മാർ , സഹിച്ചും ക്ഷമിച്ചും തോൽപ്പിക്കപ്പെട്ടും രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയവർ..

നാം മറക്കരുത് സ്വാതന്ത്ര്യ ബലിത്തീയിൽ വീരാഹുതി ചെയ്തവരെ ..
നാം മറക്കരുത് സഹന സമരത്തിന്റെ പുതിയ പ്രഭാതങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തവരെ..
നാം മറക്കരുത് ഒന്നുമെന്റേതല്ല എല്ലാം രാഷ്‌ട്രത്തിന്റേതാണെന്ന് പ്രഖ്യാപിച്ച് മണ്മറഞ്ഞവരെ …
നാം മറക്കരുത് തടവറയിലെ കരിങ്കൽ ഭിത്തികളിൽ കൈവിലങ്ങുകൾ കൊണ്ട് സ്വാതന്ത്ര്യ ഗീതം കോറിയിട്ടവരെ…
നാം മറക്കരുത് കൈക്കുഞ്ഞിനെ ഒക്കത്തേറ്റി കരവാളുമായി അടർക്കളത്തിൽ പടവെട്ടിയ വീരാംഗനമാരേ ..
നാം മറക്കരുത് ആർഷഭാരതത്തിന്റെ അമരസന്ദേശം സ്വാതന്ത്ര്യ സേനാനികൾക്ക് പകർന്ന് നൽകിയ മഹാപ്രതിഭകളെ..

ഓരോ സ്വാതന്ത്ര്യ ദിനവും ഈ ധീരദേശാഭിമാനികളുടെ ഓർമ്മകളാൽ ദീപ്തമാകട്ടെ ..

വന്ദേ മാതരം

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

Share844TweetSendShare

More News from this section

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies