ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0 ന് തോറ്റതോടെയാണ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യയ്‌ക്ക് തൊട്ടുപിന്നില്‍ പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.
പാകിസ്ഥാനുമായി ഒരു പോയിന്റ് വ്യത്യാസമുള്ള ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ ജയിക്കണം. നിലവില്‍ ഇന്ത്യയ്‌ക്ക് 112 പോയിന്റാണുള്ളത്. പാകിസ്ഥാന് 111ഉം. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ടെസ്റ്റ് സമനിലയിലായാല്‍ 110 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താകും. പരാജയപ്പെട്ടാല്‍ 108 പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെടും.
റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങിയവരാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍.















