റിയോ : ഒളിമ്പിക്സ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ പി വി സിന്ധുവിന് വെള്ളി . ആവേശകരമായ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരമായ കരോലിന മരിന്റെ പരിചയസമ്പത്തിന് മുന്നിൽ സിന്ധുവിന് സ്വർണം നഷ്ടപ്പെടുകയായിരുന്നു.
ഇന്ത്യൻ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് ആദ്യ ഗെയിം 21- 19 നു സിന്ധു നേടി . എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചു വന്ന മരിൻ ശക്തമായ സ്മാഷുകളിലൂടെയും പ്ളെസ്മെന്റിലൂടെയും സിന്ധുവിനെ നിഷ്പ്രഭയാക്കി . 21-12
മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടന്നു . എന്നാൽ മനോഹരമായ സ്മാഷുകളിലൂടെയും നെറ്റ് സെർവുകളിലൂടെയും മരിൻ മൂന്നാം ഗെയിമും സ്വർണവും 21 -15 ന് കൈപ്പിടിയിലൊതുക്കുകയായിരുന്നു.