പ്രേഗ് : ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കലിനെ വധിക്കാനുള്ള ശ്രമം ചെക്കോസ്ളോവാക്യൻ പോലീസ് തകർത്തു. . ചെക്കോസ്ളോവാക്യൻ തലസ്ഥാനം സന്ദർശിക്കുന്നതിനിടെ മെർക്കലിന്റെ വാഹനവ്യൂഹത്തിനിടയിൽ നുഴഞ്ഞു കയറി ആക്രമിക്കാനുള്ള ആയുധധാരിയുടെ ശ്രമമാണ് തടഞ്ഞത്.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. ചെക്ക് പ്രധാനമന്ത്രി ബൊഹുസ്ളാവ് സൊബോട്കയെ സന്ദർശിക്കാൻ വിമാനത്താവളത്തിൽ നിന്ന് വരും വഴിയാണ് മെർക്കലിന്റെ വാഹനവ്യൂഹത്തിലേക്ക് അക്രമി ബെൻസ് കാർ ഓടിച്ചു കയറ്റിയത്.
പോലീസ് തടഞ്ഞിട്ടും അക്രമി കാർ നിർത്തിയില്ല . ഒടുവിൽ വൻ പോലീസ് സംഘം കാർ വളഞ്ഞാണ് അക്രമിയെ പിടികൂടിയത്. മെർക്കലിനെ ആക്രമിക്കാനാണ് അക്രമി ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ജർമ്മനിയിലും ബെൽജിയത്തിലും നടന്ന ഇസ്ളാമിക് സ്റ്റേറ്റ് ആക്രമണങ്ങളെ തുടർന്ന് യൂറോപ്പിൽ അതീവ ജാഗ്രത പുലർത്തുന്നതിനിടെയാണ് സംഭവം .