കോഴിക്കോട്: അത്തം മുതല്‍ തിരുവോണം വരെ ഓണക്കാലത്ത് പൂക്കളമിട്ട് ഓണം തകൃതിയാക്കാന്‍ കോഴിക്കോട്ടെ പൂവിപണി ഒരുങ്ങി. പാളയത്തുമാത്രം ഇരുപതോളം സ്റ്റാളുകളാണുള്ളത്. കൂടാതെ നൂറുകണക്കിന് ചെറുകിട കച്ചവടക്കാരും വിപണിയില്‍ സജീവമാണ്.
വിവിധയിനം ചെത്തിയും, റോസും, ജമന്തിയും, വാടാല്ലിയും ഉള്‍പ്പെടെ ഓണപ്പൂക്കളുമായി വിപണി ഒരുങ്ങിക്കഴിഞ്ഞു. രാപ്പകല്‍ ഭേദമന്യേ കച്ചവടം തകൃതിയാവുമെന്ന് മുപ്പതു വര്‍ഷത്തോളമായി പാളയത്ത് കച്ചവടം നടത്തുന്ന രാധാകൃഷ്ണന് പറയുന്നു.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് പൂക്കള്‍ പാളയം വിപണിയില്‍ എത്തുന്നത്. മലബാര്‍ മേഖലയില്‍ വിതരണത്തിനെത്തുന്ന പൂവിപണിയുടെ പ്രധാനകേന്ദ്രവും പാളയമാണ്. വരും നാളുകളില്‍ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.