ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ കരുത്തരായ സ്പെയിനും ഇറ്റലിക്കും ജയം.
മുൻ ലോക ചമ്പ്യന്മാരായ സ്പെയിൻ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ലിച്ചൻസ്റ്റെനെ തോൽപ്പിച്ചു. ഡീഗോ കോസ്റ്റ, ഡേവിഡ് സിൽവ, അൽവാരാ മൊറാട്ട എന്നിവർ സ്പെയിനായി രണ്ട് ഗോൾ വീതം നേടി.
ഇസ്രായേലിനെ 3-1 നാണ് ഇറ്റലി കീഴടക്കിയത്. യൂറോ കപ്പിലെ മിന്നുന്ന ഫോം തുടരുന്ന വെയ്ൽസ് ,മാൾഡാവോയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.സൂപ്പർ താരം ഗരത് ബെയ്ൽ വെയ്ൽസിനായി ഇരട്ട ഗോൾ നേടി.















