പാരാലിമ്പിക്സിൽ ഇന്ത്യയുടെ ദേവേന്ദ്ര ഝചാര്യയ്ക്ക് സ്വർണം. പുരുഷന്മാരുടെ ജാവലിൻത്രോയിലാണ് ദേവേന്ദ്രയുടെ സുവർണനേട്ടം. നിലവിലെ ലോക റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ദേവേന്ദ്ര റിയോയിൽ സ്വർണം നേടിയത്.
ഇതിന് മുൻപ് ഏഥൻസ് ഒളിമ്പിക്സിൽ 62.15 മീറ്റർ എറിഞ്ഞ് റെക്കോർഡ് നേട്ടത്തോടെ സ്വർണം നേടിയിട്ടുള്ള ദേവേന്ദ്ര, റിയോയിൽ 63.97 മീറ്റർ എറിഞ്ഞാണ് സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ചത്.
2004ൽ അർജുനയും 2012ൽ പത്മശ്രീയും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്സ് താരമാണ് ദേവേന്ദ്ര ഝചാര്യ















