ഏകാത്മതയുടെ ദാർശനികൻ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

ഏകാത്മതയുടെ ദാർശനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2016, 10:55 am IST
FacebookTwitterWhatsAppTelegram

” ലോകത്തിലുള്ള സമ്പൂർണ ജ്ഞാനത്തിന്റെയും ഇന്നുവരെയുള്ള നമ്മുടെ സമ്പൂർണ പരമ്പരയുടേയും അടിസ്ഥാനത്തിൽ നാം ഭാരതത്തെ നവനിർമ്മാണം ചെയ്യും. അത് പൂർവ്വകാലത്തെ ഭാരതത്തേക്കാൾ ഗൗരവശാലിയായിരിക്കും .അവിടെ ജനിക്കുന്ന മനുഷ്യൻ അവന്റെ വ്യക്തിത്വത്തെ വികസിപ്പിച്ച് സമ്പൂർണ മാനവ സമുദായത്തിന്റെ മാത്രമല്ല സമ്പൂർണ സൃഷ്ടിയുടേയും ഏകാത്മത സാക്ഷാത്കരിച്ച് നരനെ നാരായണനാക്കി തീർക്കുന്നതിൽ സമർത്ഥനാകും ”

( പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ )

രാഷ്‌ട്ര ഭക്തിയുടെ നെരിപ്പോടിൽ സ്വയം നീറിയെരിഞ്ഞ് സ്വധർമ്മത്തിന്റെയും സുരാജ്യത്തിന്റെയും സാമൂഹ്യക്രമങ്ങളെ ചിട്ടപ്പെടുത്തി ഏകാത്മ മാനവ ദർശനം എന്ന സാമ്പത്തിക സാ‍മൂഹിക തത്വ സംഹിത രൂപപ്പെടുത്തിയ, മഹാനായ സംഘാടകനായിരുന്നു ദീനദയാൽ ഉപാദ്ധ്യായ . ജനതയുടെ സാമൂഹ്യ ജീവിതത്തിലലിഞ്ഞു ചേർന്ന് അവരിലൊരാളായി ജീവിച്ച അദ്ദേഹം ലാളിത്യത്തിന്റെയും ആദർശത്തിന്റെയും മൂർത്തിമദ് ഭാവമായിരുന്നു . അതുകൊണ്ടാണ് “ ഇതുപോലെ രണ്ട് ദീനദയാൽമാരെ കിട്ടിയിരുന്നെങ്കിൽ ഞാൻ ഭാരതത്തിന്റെ രാഷ്‌ട്രീയമുഖം തന്നെ മാറ്റിയേനെ“ എന്ന് ആദരണീയനായ ശ്യാമ പ്രസാദ് മുഖർജി പറഞ്ഞത്

1916 സെപ്റ്റംബർ 25 ന്  ഉത്തർ പ്രദേശിലെ മഥുരയിലായിരുന്നു ജനനം . സ്കൂൾ പഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയ അദ്ദേഹം കാൺപൂരിലെ സനാധന ധർമ്മ കോളേജിൽ നിന്നാണ് ബിരുദമെടുത്തത് .ബിരുദാനന്തര ബിരുദത്തിന് ആഗ്രയിലെ ജോൺസ് കോളെജിൽ ചേർന്നു .തുടർന്ന് പ്രവിശ്യ സർക്കാർ സർവീസിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാമൂഹ്യ പ്രവർത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു .

സനാതന ധർമ്മ കോളേജിൽ പഠിക്കുമ്പോൾ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകൻ ഡോ . കേശവ ബലിറാം ഹെഡ്ഗേവാറുമായി പരിചയപ്പെട്ടു . അങ്ങനെ 1942 ൽ ആർ.എസ്.എസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനാ‍യി . ഇതിനിടയിൽ ദേശസ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ രാഷ്‌ട്ര ധർമ്മ എന്ന മാസിക ആരംഭിച്ചു . പിന്നീട് സന്ദേശ് എന്ന പത്രവും പാഞ്ചജന്യ എന്ന വാരികയും ആരംഭിച്ചിരുന്നു .

ഭാരതീയ ജനസംഘം സ്ഥാപിതമായതിനു ശേഷം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . 1953 ൽ ശ്യാമപ്രസാദ് മുഖർജിയുടെ മരണത്തിനു ശേഷം തന്റെ സംഘാടന മികവു കൊണ്ട് ജനസംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . പതിനഞ്ചു വർഷത്തോളം അദ്ദേഹം ജനസംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു .

1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി. . 1967 ൽ ജനസംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വെറും 43 ദീവസം മാത്രമേ ആ സ്ഥാനത്ത് തുടർന്നുള്ളൂ . ലഖ്നൗവിൽ നിന്നും പാട്നയിലേക്കുള്ള യാത്രാമദ്ധ്യേ മുഗൾ സരായി റെയിൽ വേ സ്റ്റേഷനടുത്ത് ദുരൂഹമായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മൃതശരീരം കാണപ്പെടുകയായിരുന്നു . കൊലപാതകമാണെന്ന് ഏറെക്കുറെ ഉറപ്പായ ഈ സംഭവത്തിന്റെ ഉത്തരവാദികളെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല .

രാഷ്‌ട്രത്തിന്റെ സ്വരൂപം ഏകജനതയുടെ സാമൂഹ്യമായ മൂല പ്രകൃതിയാണ് നിർണയിക്കുന്നതെന്ന് പ്രസിദ്ധമായ ഏകാത്മമാനവദർശനം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു .ചിതി എന്നു പേരായ ഈ മൂലപ്രകൃതി കാലദേശാവസ്ഥകൾക്കനുസരിച്ച് എന്ത് മാറ്റങ്ങൾ വന്നാലും മാറാതെ നിലനിൽക്കുമെന്ന് അദ്ദേഹം സമർത്ഥിച്ചു . ഏത് ആദർശങ്ങൾക്ക് വേണ്ടിയാണോ രാഷ്‌ട്രം ആവിർഭവിച്ചത് ആ ആദർശങ്ങളോട് നീതി പുലർത്തുന്നിടത്തോളം കാലം ചിതി നിലനിൽക്കുകയും രാഷ്‌ട്രത്തിന്റെ ചൈതന്യം ക്ഷയിക്കാതിരിക്കുകയും ചെയ്യും .

പുരാതന ഗ്രീസിനെ നശിപ്പിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഭാരതത്തെ ഭാരതമായി നിലനിർത്തുന്നതും അതാതു രാഷ്‌ട്രങ്ങളു’ടെ ചിതി തന്നെയാണ്. വ്യക്തിയുടെ ആത്മബോധം രാഷ്‌ട്രത്തിന്റെ ആത്മബോധമായി പരിവർത്തനം ചെയ്യപ്പെട്ട് മാനവികമായ പ്രപഞ്ചത്തിന്റെ ആത്മബോധം സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം ദർശിച്ചു .

ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെങ്കിലും ഭൂരിപക്ഷ തീരുമാനം അധാർമ്മികമെങ്കിൽ അത് നടപ്പാക്കരുതെന്ന് ഏകാത്മമാനവ ദർശനം വ്യക്തമാക്കുന്നു.നിലപാടുകൾ ന്യൂനപക്ഷത്തിന്റേതായാലും ധാർമ്മികമാണെങ്കിൽ സ്വീകരിക്കേണ്ടതാണെന്നും ദീനദയാൽജി പ്രഖ്യാപിച്ചു.ധർമ്മരാജ്യ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഭരണകൂടം സർവ്വോപരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രം ഭരിക്കുന്ന പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങൾ ചിട്ടപ്പെടുത്തിയതിനു പിന്നിൽ ദീന ദയാലിന്റെ അശ്രാന്ത പരിശ്രമവുമുണ്ട് . രാഷ്‌ട്ര സേവനത്തിന് ജീവിതം ഉഴിഞ്ഞുവച്ച , കർമ്മ സന്ന്യാസിയായ ദീനദയാൽ ഉപാദ്ധ്യായയുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടിവിയുടെ പ്രണാമങ്ങൾ . .

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies