കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഔരു റണ്ണിന് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മുരളി വിജയ്ക്കൊപ്പം ഓപ്പണറായിറങ്ങിയ ധവാന് പത്ത് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്താണ് കൂടാരം കയറിയത്.
കെ.എല്‍ രാഹുലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ധവാന് അവസാന ഇലവനില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ടീമിലേക്ക് തിരിച്ചു വിളിച്ച സൂപ്പര്‍ താരം ഗൗതം ഗംഭീറിനെ കളിക്കാനിറക്കാതെ ഫോമിലല്ലാത്ത ധവാനെ കളിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ ആസ്പദമാക്കുന്ന ചിത്രമായ ‘ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’ പുറത്തിറങ്ങുന്ന ദിവസമായിരുന്നു ഇന്നലെ. അതിനാല്‍ ധവാന് തൊട്ടടുത്ത മാളില്‍ ഈ ചിത്രത്തിന് നേരത്തെ തന്നെ സീറ്റ് പിടിയ്ക്കണമായിരുന്നു. അതാണ് പുറത്താകാനുള്ള പ്രധാന കാരണം എന്നായിരുന്നു ഒരു ആരാധകന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ധവാന്റെ ബാറ്റിംഗ് സ്പോണ്സര് ചെയ്തിരിക്കുന്നത് മാഗി നൂഡില്‍സ് ആണെന്നും രണ്ട് മിനിറ്റുകൊണ്ട് ക്രീസില്‍ നിന്നും പുറത്തുപോയത് അതു കൊണ്ടാകാമെന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്. മാഗി ഉടന്‍ തന്നെ ധവാനെ അവരടെ രണ്ട് മിനിറ്റ് നൂഡില്‍സിന്റെ ബ്രാന്റ് അംബാസിഡറാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മറ്റൊരാള്‍ പോസ്റ്റ് ചെയ്തു.
ശിഖര്‍ ധവാനെ കളിപ്പിച്ചത് ഹണിമൂണിന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ടിക്കറ്റ് കിട്ടിയപ്പോള്‍ ബംഗ്ലാദേശിലേക്ക് പോകാന്‍ തീരുമാനിച്ചതുപോലെയാണെന്നാണ് മറ്റൊരു ട്വീറ്റ്. എന്തായാലും പത്ത് പന്ത് മാത്രം നേരിട്ട ശിഖര്‍ ധവാന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്.