ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യവിവരത്തിൽ വിശദമായ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജ്ജി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിക്കു മുൻപാകെ പൊതുതാൽപ്പര്യ ഹർജ്ജിയെത്തിയിരിക്കുന്നത്.
ട്രാഫിക് രാമസ്വാമി എന്ന പേരിലറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് പൊതുതാൽപ്പര്യ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്. ഹർജ്ജി ഹൈക്കോടതി നാളെ ഫയലിൽ സ്വീകരിക്കുമെന്നു കരുതുന്നു. ജയലളിത ചികിത്സയിൽ കഴിയുന്ന ആശുപത്രി ഭാഗത്തേയ്ക്കുള്ള റോഡുകൾ, പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ചു തടസ്സപ്പെടുത്തിയതായും ഹർജ്ജിയിൽ പരാതിപ്പെടുന്നുണ്ട്.