ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യുദ്ധക്കൊതിയന്മാരാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് സംസാരിക്കവേയാണ് ദിഗ്വിജയ് സിംഗിന്റെ പരാമർശം.
ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെയും നടന്നിട്ടുണ്ട് . ഇപ്പോൾ നടക്കുന്ന മാദ്ധ്യമ പ്രചാരണവും അതിരു കടക്കുന്ന ആഘോഷങ്ങളും അന്നുണ്ടായില്ല എന്നതാണ് വ്യത്യാസം . സിംഗ് പറഞ്ഞു. മോദിയും ഡോവലും യുദ്ധക്കൊതിയന്മാരാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
ഉറിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ബദലായി സെപ്റ്റംബർ 28 രാത്രിയിലാണ് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത് .