പനജി : ഐഎസ്എല്ലിൽ ഗോവയ്ക്കെതിരെ പൂനെ സിറ്റിക്ക് ജയം.ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് പൂനെ മൂന്നാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 25 ആം മിനിറ്റിൽ അരാറ്റ ഇസുമിയാണ് പൂനെയുടെ ആദ്യഗോൾ നേടിയത്. 33 ആം മിനിറ്റിൽ റാഫേൽ കൊയ്ല ഗോവയെ ഒപ്പമെത്തിച്ചു.
പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഇരുടീമുകൾക്കും മുതലാക്കാനായില്ല.ഒടുവിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മൊമർ നോയ പൂനെയുടെ വിജയഗോൾ നേടി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട ഗോവയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവിയായി സ്വന്തം തട്ടകത്തിലെ ആദ്യ അങ്കം.