നവതിയിലെത്തിയ ജ്ഞാനസൂര്യൻ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

നവതിയിലെത്തിയ ജ്ഞാനസൂര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2016, 12:35 pm IST
FacebookTwitterWhatsAppTelegram

ദേശീയത എന്ന സങ്കൽപ്പത്തിന് ഭാവനയുടെ ചിറകുകൾ നൽകിയ കവി , ചിന്തോദ്ദീപകമായ രചനാവൈഭവം കൊണ്ട് ആധുനിക കേരളത്തെ മാർക്സിൽ നിന്നും മഹർഷിയിലേക്കെത്തിച്ച മഹാമനീഷി, ദർശനം സംവാദങ്ങളിൽ എതിരാളികളെ അതിശയിപ്പിച്ച പണ്ഡിതൻ. എല്ലാറ്റിനുമുപരി ദേവദുർല്ലഭമായ ആർ.എസ്.എസ് പ്രചാരകന്റെ ആദർശ ജീവിതം… പി പരമേശ്വർജിയുടെ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല

1926 ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനനം. ചേർത്തല ഹൈസ്കൂളിൽ വച്ച് അനശ്വര കവി വയലാർ രാമവർമ്മയെ കവിതാരചനയിൽ പിന്നിലാക്കിയ കാവ്യപാടവം പിന്നീട് യജ്ഞപ്രസാദത്തിലൂടെ മലയാളമറിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ ഓണേഴ്സിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും .

സ്വാമി ആഗമാനന്ദനിലൂടെ രാമകൃഷ്ണമിഷനിൽ, എം പി മന്മഥനിലൂടെ ആർ.എസ്.എസിലേക്ക്… ഗുരുജി ഗോൾവൽക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രചാരകനായി. പിന്നീട് ദേശീയതയുടെ മാദ്ധ്യമാവിഷ്കാരമായ കേസരിയുടെ പത്രാധിപരായി. ജനസംഘത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായിരിക്കെ അടിയന്തിരാവസ്ഥയിൽ തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് കക്ഷിരാഷ്‌ട്രീയത്തിൽ നിന്നും വിചാര മേഖലയിലേക്ക്.

ഡൽഹി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം 1980 ൽ പ്രവർത്തന മേഖല കേരളത്തിലേക്ക് മാറ്റി. അനൈക്യത്തിന്റെ വിഴുപ്പ് ഭാണ്ഡം വലിച്ചെറിയാൻ വിശാലഹിന്ദു സമ്മേളനവും രാമായണമാസാചരണവും നടത്താൻ പ്രചോദനം നൽകി.

മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ തന്നെ സൃഷ്ടിച്ചു.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനായ പരമേശ്വർജിക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. വരട്ടുവാദങ്ങളിൽ നിന്ന് സ്വതന്ത്രമായ ഭൗതിക സഞ്ചാരമേഖല സ്വായത്തമാക്കിയ ജ്ഞാന സൂര്യന് ജനം ടിവിയുടെ പിറന്നാൾ ആശംസകൾ.

ShareTweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies