ന്യൂഡൽഹി: ഐ.എസ്.എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്.സി – ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് മുംബൈ സമനില വഴങ്ങിയത്.
ഹംഗേറിയൻ മിഡ് ഫീൽഡർ ക്രിസ്റ്റിയൻ വഡോക്സ് 33,36 മിനിറ്റുകളിൽ നേടിയ ഗോളാണ് മുംബൈയെ മുന്നിലെത്തിച്ചത്. 51 ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്സെ ഡൽഹിയ്‌ക്കുവേണ്ടി ഗോൾ മടക്കി. 69 ാം മിനിറ്റിൽ സോണി നോർദ്ദ മുംബൈയുടെ ലീഡ് ഉയർത്തി. എന്നാൽ കളിയുടെ അവസാന പത്ത് മിനിറ്റിനിടെ ബദാര ബാദ്ജിയും മാഴ്സലീന്യോയും നേടിയ ഗോളുകളാണ് ഡൽഹിയെ സമനിലയിൽ എത്തിച്ചത്.















