ന്യൂഡല്‍ഹി: ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിന് തടയിടാനൊരുങ്ങി വ്യോമസേന. ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ സേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കാനാണ് വ്യോമസേനയുടെ തീരുമാനം. സേനയുടെ സ്വന്തം നെറ്റ് വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് പുതിയ നീക്കം.
ഔദ്യോഗികമായി സേനയുടെ ഭാഗമാകുമ്പോഴായിരിക്കും പുതിയ ഫോണ്‍ നല്‍കുക. വോയ്സ് കോളിംഗ്, വീഡിയോ കോളിംഗ് അടക്കമുള്ള എല്ലാ സാധാരണ സേവനങ്ങളും പുതിയ സ്മാര്‍ട്ട് ഫോണിലും ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിയ്ക്കുന്ന ആപ്പുകള്‍ ഇതില്‍ ലഭ്യമാകില്ല.
സേനാംഗങ്ങളുടെ സര്‍വീസ് നമ്പറുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറാകും നല്‍കുക. അംഗങ്ങള്‍ എവിടെയായിരുന്നാലും വ്യോമസേനയുടെ നെറ്റ് വര്‍ക്കുമായി എപ്പോഴും കണക്ട് ആയിരിക്കും. രാജ്യത്തെ എല്ലാ എയര്ബേസുകളുമായും എപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ബന്ധപ്പെടുത്തിയിരിയ്ക്കും.
300 കോടി രൂപയാണ് പുതിയ സംവിധാനത്തിനായി വകയിരുത്തിയിരിയ്ക്കുന്നത്.