താരജോഡികളായ കമൽ ഹാസനും ഗൗതമിയും വേർപിരിയുന്നു.13 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി ഗൗതമി തന്നെയാണ് ബ്ലോഗിലൂടെ അറിയിച്ചത്.
ലൈഫ് ആൻഡ് ഡിസിഷൻസ് എന്ന തലക്കെട്ടോടെയാണ് വേർപിരിയൽ വാർത്ത ഗൗതമി ആരാധകരുമായി പങ്കുവെച്ചത്. കമലും ഞാനും ഇനി ഒരുമിച്ച് ജീവിക്കില്ല എന്നത് ജീവിതത്തിലെ ഏറ്‍റവും ദുഖകരമായ തീരുമാനമാണെന്ന് ഗൗതമി പറഞ്ഞു.ഒരുമിച്ചുള്ള ജീവിതത്തിൽ രണ്ടു പേരുടെ വഴി വ്യത്യസ്തമാവുക അത്ര സുഖമുള്ളതല്ല. ഇനി ഒരിക്കലും കൂടിച്ചേരാനാകാത്ത വിധം തങ്ങളുടെ വഴികൾ വേർപിരിഞ്ഞുവെന്നും അതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഗൗതമി വ്യക്തമാക്കി
ഇനി മകൾക്ക് നല്ലൊരു അമ്മയാകണമെന്നും ഗൗതമി ബ്ളോഗിൽ കുറിച്ചു.2005ലാണ് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ കമൽ ഹാസനും ഗൗതമിയും തീരുമാനിച്ചത്.1998ൽ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം കഴിച്ചെങ്കിലും ഒരു വർഷത്തിനകം വേർപിരിഞ്ഞു.മുപ്പത്തിഞ്ചാം വയസിൽ അർബുദം ബാധിച്ച ഗൗതമി കമൽ ഹാസന്‍റെ പിന്തുണയോടെ ജീവിതത്തിലേക്കും സിനിമയിലേക്കും തിരിച്ചുവരുകയും ചെയ്തിരുന്നു.















